Categories: India

കോവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി പൊലീസ് അവസാനിപ്പിക്കുന്നു; ഡിജിപി ഉത്തരവിറക്കി

രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു.

Published by

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്ന ജോലി പൊലീസ് അവസാനിപ്പിക്കുന്നു. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പിന് കൈമാറാന്‍ ഡിജിപി ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന് ആവശ്യമായ സഹായങ്ങള്‍ പൊലീസ് നല്‍കും. രോഗികള്‍ കൂടിയ സാഹചര്യത്തിലായിരുന്നു നേരത്തേ ഇതിനുള്ള ചുമതല പൊലീസിന് കൈമാറിയത്. കോവിഡ് ഡ്യൂട്ടി അവസാനിപ്പിച്ച് വരുന്ന പൊലീസുകാര്‍ സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ഹാജരാകാനാണ് നിര്‍ദേശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക