ബെംഗളൂരു : കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനങ്ങള്‍ക്കിടെ കര്‍ഷകര്‍ക്ക് വന്‍ ലാഭമുള്ള കരാര്‍ തുകയ്ക്ക് നെല്ല് സംഭരിക്കാനൊരുങ്ങി റിലയന്‍സ്. കര്‍ണ്ണാടക റായ്ചൂര് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ആയിരം ക്വിന്റല്‍ സോനാ മസൂറി നെല്ല് ഏറ്റെടുക്കാന്‍ റിലയന്‍സ് റീടെയില്‍ ലിമിറ്റഡാണ് മുന്നോട്ട് വന്നിരിക്കുന്ന്. പുതിയ കാര്‍ഷിക നിയമത്തിന്റെ ആനുകൂല്യത്തിലാണ് റിലയന്‍സ് ഇത്രയും വലിയ കാര്‍ഷികോല്‍പ്പന്ന കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഒരു ക്വിന്റലിന് 1950 രൂപ നിരക്കിലാണ് റിലയന്‍സ് കര്‍ഷകരില്‍ നിന്നും നെല്ല് വാങ്ങുന്നത്. താങ്ങുവിലയേക്കാള്‍ ക്വിന്റലിന് 82 രൂപ വീതം കൂടുതലായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ നിയമം പ്രകാരം ഉത്പ്പന്നങ്ങളുടെ വില വില കര്‍ഷകര്‍ക്ക് നേരിട്ടാണ് ലഭിക്കുന്നത്. നേരത്തെ ഇടനിലക്കാര്‍ വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഓരോ നൂറ് ഇടപാടുകള്‍ക്കും ഒന്നര ശതമാനം കമ്മിഷനും കര്‍ഷകര്‍ നല്‍കണമായിരുന്നു.
നിലവില്‍ അഞ്ഞൂറ് ക്വിന്റല്‍ നെല്ല് ഗോഡൗണുകളില്‍ സ്റ്റോക്കുണ്ട്. ബാക്കി കൊയ്ത്ത് കഴിയുന്ന മുറയ്ക്ക് റിലയന്‍സിന് ആവശ്യമായ നെല്ല് നല്കാന് കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വിളകള്‍ സംഭരിക്കുന്നതിനായി ഒരു കോര്‍പ്പറേറ്റ് കമ്പനി കര്‍ഷകരുമായി നേരിട്ട് ഏര്‍പ്പെടുന്ന ആദ്യത്തെ കരാറാണിത്.
1100 ത്തോളം കര്‍ഷകര്‍ അടങ്ങുന്ന സംഘമായ സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിയുമായാണ് റിലയന്‍സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വെയര്‍ ഹൗസില്‍ സൂക്ഷിച്ച അരി വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കര്‍ശന ഉപാധികളോടെയാണ് കമ്പനി കരാറിലേര്‍പ്പെട്ടതെന്ന് സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി അധികൃതര്‍ അറിയിച്ചു. കര്‍ണാടകത്തില്‍ കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതി കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: