ന്യൂദല്‍ഹി: ഇന്ത്യയെ ഭയമാണെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാരിനെ പോലെ കരുത്തരായ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ഒരു റാലിയുടെ വീഡിയോയിലാണ് ഇമ്രാന് ഖാന്റെ തുറന്ന് പറച്ചില്.
‘എന്നെങ്കിലും പാകിസ്താന് സായുധ സേനയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴാണ്. കാരണം എന്തെന്നാല്‍, കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ഇന്ന് ഉള്ളപോലെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല’. ഇമ്രാന് ഖാന് പറഞ്ഞു.
ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 92 എന്ന വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്ത ഇമ്രാന് ഖാന്റെ റാലിയിലാണ് കേന്ദ്രസര്‍ക്കാരിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമുള്ളത്. വാജ്പേയ് മിതവാദിയാണെന്നും പാകിസ്താന്റെ ഇപ്പോഴുള്ള പിരിമുറുക്കത്തിന് കാരണം മോദിയാണെന്നും ടര്‍ക്കിഷ് ചാനലായ ‘എ ന്യൂസി’ന് നല്കിയ അഭിമുഖത്തില്‍ ഇമ്രാന് ഖാന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: