Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഹലാല്‍: ഭരണഘടനാ വിരുദ്ധം; സമാന്തര സാമ്പത്തിക വ്യവസ്ഥ; ഹലാല്‍ ഉല്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം

ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തവരെ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ഇന്ന് മറ്റു മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 12:26 pm IST
in Lifestyle

ഭാരതത്തെ പോലെ എല്ലാ മതസ്ഥരെയും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രാജ്യത്ത് സഹിഷ്ണുതയും സര്‍വ്വധര്‍മ്മ സമഭാവനയും അടിസ്ഥാനശിലകളായി സര്‍വ്വാശ്ലേഷിയായ സംസ്‌കാരം നിലകൊള്ളുമ്പോള്‍ അതിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് ഹലാല്‍ സാമ്പത്തിക സംവിധാനം രൂപം കൊള്ളുന്നത്.

മതപരിവര്‍ത്തനത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉള്ള സ്രോതസ്സായി മാറുന്ന ഹലാല്‍ സമ്പ്രദായം ഭാരതത്തിന്റെ ഭരണഘടനയ്‌ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും വിവേചനം പാടില്ലെന്നാണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. വംശം, വര്‍ഗ്ഗം, ഭാഷ, ജാതി, മതം, ലിംഗം എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. മറ്റു മതസ്ഥരോ, നിരീശ്വരവാദിയെ കശാപ്പു ചെയ്യുന്ന മാംസം ഭക്ഷിക്കില്ലെന്ന് ഒരുവിഭാഗം വാശി പിടിക്കുന്നത് ഭരണഘടനയുടെ തന്നെ അന്തസ്സത്തയ്‌ക്ക് വിരുദ്ധമാണ്.  

ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തവരെ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ഇന്ന് മറ്റു മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ പെരുന്നാള്‍കാലത്ത് കൊറോണ ദുരന്തത്തിന് ഇടയിലും കര്‍ണ്ണാടകത്തിലെ ഹിന്ദു കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ മുസ്ലീം സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ച സംഭവവും ഉണ്ടായി. തമിഴ്നാട്ടില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ബുര്‍ഖ വില്‍ക്കുന്ന കട തുടങ്ങിയ ഹിന്ദു വ്യാപാരി ആക്രമിക്കപ്പെട്ടതും ഈ രീതിയില്‍ വേണം കാണാന്‍.

ദക്ഷിണേന്ത്യയില്‍ ഹിന്ദു സമുദായത്തിലെ ഏതെങ്കിലും ഉപജാതികള്‍ കശാപ്പുകാരല്ല. അതേസമയം, ഉത്തരേന്ത്യയില്‍ ഘാതിക്, വല്മീകി തുടങ്ങിയ സമുദായങ്ങള്‍, സിഖ് മതത്തിലെ ഒരു വിഭാഗം എന്നിവര്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നവരാണ്. അവരുടെ അവകാശം പോലും നുള്ളിക്കളയുന്നതാണ് ഹലാലിന്റെ പിന്നിലെ രാഷ്‌ട്രീയം. ഇസ്ലാമിക സമൂഹം ശക്തമായതുകൊണ്ട്, അവരുടെ വോട്ടുബാങ്ക് സുദൃഢമായതുകൊണ്ട് ഇതിനെതിരെ നിലപാട് എടുക്കാന്‍ മുഖ്യധാരാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോള്‍ രക്തം വാര്‍ന്നുള്ള മരണം ഉറപ്പാക്കണം എന്ന ഹലാല്‍ നിബന്ധന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന് എതിരാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്.

ഹലാല്‍ സിഖ് മതവിശ്വാസത്തിന് എതിരാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് സിഖുകാരും ഹലാല്‍ അനുകൂല മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്. സിഖ് മതക്കാര്‍ മുടി വെട്ടുന്നത്, വേശ്യാവൃത്തി, മദ്യപാനം, ഹലാല്‍ ഭക്ഷണം എന്നിവ നിഷിദ്ധമായി കാണുന്നു. ഹലാല്‍ അല്ലാത്ത ഇറച്ചി കിട്ടാന്‍ പഞ്ചാബ് ജയിലുകളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സിഖുക്കാര്‍ സായുധ സംഘര്‍ഷത്തിലേക്കു തന്നെ നീങ്ങി. പഞ്ചാബിലെ സര്‍ക്കാര്‍ അന്ന് അകാലികളെയും മുസ്ലീങ്ങളെയും ചര്‍ച്ചകളിലൂടെ രമ്യതയില്‍ എത്തിച്ച് ഹലാല്‍ അല്ലാത്ത ഇറച്ചി സിഖുകാര്‍ക്ക് കഴിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി മൃഗങ്ങള്‍ വേദനയനുഭവിച്ച് കൊലചെയ്യുന്നത് ധര്‍മ്മാനുസൃതമല്ലെന്നും മൃഗങ്ങള്‍ക്കെതിരായ ക്രൂരത സംബന്ധിച്ച് നിയമത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും വന്നിട്ടുണ്ട്.

കേരളത്തിലെ വിപണികളില്‍ ഒരുവര്‍ഷം ഏതാണ്ട് ആറുലക്ഷം കോടി രൂപയുടെ ക്രയവിക്രയമാണ് നടക്കുന്നത്. മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ഏതാണ്ട് 40 ശതമാനവും ഉല്പാദന മേഖലയില്‍ ഏതാണ്ട് 60 ശതമാനവും മുസ്ലീങ്ങളുടെ കൈയിലാണ്. ഒരുമാസം കേരളത്തില്‍ വിറ്റഴിയുന്നതും കയറ്റുമതി ചെയ്യുന്നതുമായ മീന്‍ 5000-7000 കോടി വരെയാണ്. ഇതിന്റെ 70 ശതമാനവും മുസ്ലീങ്ങളാണ് നിയന്ത്രിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പച്ചക്കറി വിപണി ഏതാണ്ട് പതിനായിരം കോടിയ്‌ക്കടുത്ത് വരും. ഇതിന്റെയും 65 ശതമാനം മുസ്ലീങ്ങളുടെ കൈയിലാണ്. മറ്റു ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ മാത്രം വരുമാനം ഏതാണ്ട് 18,000 കോടി രൂപയ്‌ക്കടുത്ത് വരും.  

ഹലാലിന്റെ പേരിലുള്ള ഈ വ്യവസായ ശൃംഖല ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി രൂപം കൊള്ളുകയാണ്. ധാത്രി ആദ്യത്തെ ഹലാല്‍ ആയുര്‍വേദ ഉല്പന്നമായി രംഗത്ത് എത്തിയപ്പോള്‍ തന്നെ വേദവിരചിതമായ ഹിന്ദുസംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ആയുര്‍വേദം ഇസ്ലാമിക ഭീകരതയ്‌ക്ക് അടിമപ്പെടുകയായിരുന്നു. ഇപ്പോള്‍ ഹലാല്‍ തൊഴിലവസരങ്ങള്‍, ഹലാല്‍ വ്യാപാരങ്ങള്‍, ഹലാല്‍ അവധിക്കാല യാത്രകള്‍, ഹലാല്‍ അദ്ധ്യാപനം, ഹലാല്‍ പരസ്യം തുടങ്ങി നീരാളികളെ പോലെ സകല മേഖലകളിലേക്കും ഈ വ്യവസായം വികസിക്കുകയാണ്. ഭീകരബന്ധവും തീവ്രവാദ പ്രവര്‍ത്തനവും മുഖമുദ്രയാക്കിയ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് പണം കണ്ടെത്താനും ഇസ്ലാമിക ഭരണം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുമുള്ള പദ്ധതിയാണ് ഹലാലിന് പിന്നിലുള്ളത്. ഇറച്ചിക്കടയില്‍ മാത്രം ഒതുങ്ങിയിരുന്ന ഹലാല്‍ ഫ്ളാറ്റുകളിലേക്കും ബ്യൂട്ടി പാര്‍ലറുകളിലേക്കും ബാങ്കുകളിലേക്കും വരെ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഹലാല്‍ ബാങ്ക് പരസ്യത്തിന് എതിരെയാണ്.

ഒരു മതവിഭാഗക്കാരുടെ മാത്രം നിബന്ധനയ്‌ക്ക് അനുസരിച്ച് ഒരു പൊതു സമൂഹം ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ ജീവിക്കണോ എന്നതാണ് ഇത് ഉയര്‍ത്തുന്ന ചോദ്യം. എല്ലാ മതങ്ങളുടെയും നിലനില്‍പ്പും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്നതിനു പകരം തങ്ങളുടെ മതം മാത്രം മതിയെന്നും തങ്ങളുടെ ദൈവം എല്ലാറ്റിനും അതീതമാണെന്നും പ്രചരിപ്പിക്കുന്ന, അടിച്ചേല്‍പ്പിക്കുന്ന ഈ സംവിധാനത്തിന് മാറ്റം വന്നേ കഴിയൂ. അതുകൊണ്ട് ഇസ്ലാമല്ലാത്ത എല്ലാവരും ഹലാല്‍ ഉല്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക തന്നെ വേണം. ഹലാല്‍ ഉല്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോടും ഇതര മതസ്ഥരുടെ സമീപനം ഇതായാലേ നമ്മുടെ നാട്ടില്‍ മതേതരത്വവും മതനിരപേക്ഷതയും നിലനില്‍ക്കൂ.  

Tags: ഭരണഘടനഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം സമുദായത്തിന്റെ ആശങ്കയില്‍ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം; ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ ഏകീകൃത സിവില്‍ കോഡ് എതിര്‍ക്കില്ല

India

മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്‌ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നിയമസഭാ വളപ്പില്‍ വൃക്ഷത്തൈ നടുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമീപം
Kerala

ഇഎംഎസ് സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരം: ഉപരാഷ്‌ട്രപതി

Kerala

തുല്യത എന്ന സങ്കല്‍പത്തിന് നിരക്കാത്ത വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുന്നതിനാല്‍ ഭരണഘടനയില്‍ അഭയം തേടി: അഡ്വ.ഷുക്കൂര്‍

Article

വിശ്വാസപരമായ ദൃഡത ചിലര്‍ക്ക് മാത്രം മതിയോ ? ക്ഷേത്രവിശ്വാസികള്‍ ആത്മപരിശോധന ചെയ്യേണ്ട സമയമായിരിയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.