വാഷിങ്ടണ്‍ ഡിസി: കാപിറ്റോള്‍ കലാപത്തിന്റെ മുഖം ആയ ജേക്ക് ഏഞ്ജലി പിടിയില്‍. ക്യു അനോണ് ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ യുഎസ് സെനറ്റില്‍ മുഖത്ത് ചായവും തലയില്‍ കൊമ്പുമുള്ള രോമത്തൊപ്പിയും അണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു.
ജേക്കബ് ആന്റണി ചാന്സ്ലി എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. കയ്യില്‍ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കല്‍ അമേരിക്കല്‍ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ജേക്ക് ഏഞ്ജലി അതിക്രമിച്ച് കയറിയത്. ആക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ എഫ്ബിഐ പൊതു ജനങ്ങളുടെ സഹായവും തേടിയതോടെയാണ് ഇയാള്‍ പിടിയിലായത്.
ജേക്ക് ഏഞ്ജലിക്കൊപ്പം സ്പീക്കര്‍ നാന്‍സി പെലോന്‍സിയുടെ പ്രസംഗ പീഠവുമെടുത്ത് മാറ്റിയ ആളും അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു. ഇംപീച്ച്മെന്റ് ഒഴിവാക്കാനായി ട്രംപ് ഉടന്‍ രാജിവെയ്ക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇംപീച്ച്മെന്റ് കൊണ്ട് വരുന്നത് സ്ഥിതിഗതികള്‍ വഷളാക്കുവാനേ ഉപകരിക്കൂവെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ട് വന്നുവെങ്കിലും അന്തിമഘട്ടത്തില്‍ പരാജയപ്പെട്ടു. ജോ ബൈഡന്റെ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനുള്ള യുഎസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ട്രംപ് അനുകൂലികള്‍ സംഘടിച്ചെത്തുകയും അവിടെ കാലാപാന്തരീക്ഷം ഉടലെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: