തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെയ്സ് കമ്പനിയിലെ ഒരു തൊഴിലാളി കൂടി ആത്മഹത്യക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണ്‍ ആണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ആത്മഹത്യാശ്രമം. ഈ മാസം രണ്ടിന് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെയ്സിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന പ്രഫുല്‍ കുമാര്‍ ഫാക്ടറിക്കുള്ളില്‍ ജീവനൊടുക്കിയത് ഏറെ വിവാദമായിരുന്നു.
അഞ്ചുമാസത്തിലേറെയായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയശേഷം അരുണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ലൈവ് കണ്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കുളും ഉടന്‍ കുടംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മുറിതുറന്ന് രക്ഷപ്പെടുത്തിയ അരുണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കമ്പനി മാനേജ്മെന്റ് ആണ് തന്നെ മരണത്തിലേക്ക് തള്ളിവിടുന്നതെന്നും മറ്റു തൊഴിലാളികള്‍ക്കുവേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും ആരോപിച്ചായിരുന്നു അരുണിന്റെ ആത്മഹത്യാശ്രമം. മാനേജ്മെന്റിലെ ചിലരുടെ പേരുകളും തുങ്ങിമരിക്കാനുള്ള ശ്രമത്തില്‍ അരുണ്‍ പറയുന്നത് കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: