ന്യൂദല്‍ഹി: പ്രതിപക്ഷം ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിനെതിരെ പച്ചക്കള്ളങ്ങള്‍ വിളമ്പുമ്പോള്‍ ലോകമാകെ ഇന്ത്യയിലെ വാക്സിനായി ക്യൂ നില്‍ക്കുകയാണ്.ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മ്യാന്മര്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ കോവിഡ് വാക്സിന് മതിയെന്ന് തീരുമാനിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക 15 ലക്ഷം കോവിഡ് വാക്സിന് ഡോസിനാണ് ഓര്‍ഡര്‍ നല്‍കിയത്. ഇതിന് പിന്നാലെ മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ വാക്സിനായി ക്യൂനില്‍ക്കുകയാണ്. ശ്രീലങ്കയുടെ പ്രസിഡന്റ് ഗോതബായ രാജപക്സ ഇന്ത്യയുടെ കോവിഡ് വാക്സിനാണ് മുന്‍ഗണന നല്‍കുന്നത്.
മ്യാന്മര് നേതാവ് ആംഗ് സാന്‍ സൂക്വി പുതുവത്സരദിനത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യവേ കോവിഡ് വാക്സിനായി ഇന്ത്യയുമായി കരാര്‍ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും കയറ്റുമതി അനുമതി ലഭിച്ചാലുടന്‍ വാക്സിന് ഇറക്കുമതി ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അടുത്തയാഴ്ച നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ഇന്ത്യയില്‍ നിന്നും കോവിഡ് വാക്സിന് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെച്ചേക്കും. ഇതിനിടെ ബ്രസീല്‍ പ്രസിഡന്റ് ജെയ് ര്‍ ബൊല്‍സൊനാരോയും കോവിഡ് വാക്സിന് ആവശ്യപ്പെട്ട് മോദിയ്ക്ക് കത്തയച്ചിട്ടുണ്ട്. 20 ലക്ഷം ഡോസ് ഉടനെ ഇറക്കുമതി ചെയ്യാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: