ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തൊടുങ്ങിയതും, കൊന്ന് കത്തിച്ചതുമായ താറാവുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമെന്ന് ഐക്യതാറാവ് കര്‍ഷക സംഘം. 2014ല്‍ പക്ഷിപ്പനി ബാധിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഈ തുക തീരെ അപര്യാപ്തമാണ്. ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവരോട് യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം തീരുമാനിച്ചത്.
പക്ഷിപ്പനി ബാധിത പ്രദേശത്തിന് പുറത്ത് താറാവുകളെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക സഹായം നല്‍കണമെന്നും, തീറ്റ സൗജന്യമായി നല്‍കണമെന്നും പ്രസിഡന്റ് അഡ്വ. ബി. രാജശേഖരന്, സെക്രട്ടറി കെ. സാമുവല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: