ന്യൂദല്‍ഹി: 15 ലക്ഷം ഡോസ് കോവിഡ് 19 വാക്സിന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് ദക്ഷിണാഫ്രിക്ക. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
ആസ്ട്രാസെനക, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല എന്നിവയുമായി ചേര്‍ന്നാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് 19 വ്യാപനം അതിവേഗം പരക്കുകയാണ്. ജനിതകമാറ്റം വന്ന കോവിഡ് 19ന്റെ വകഭേദം ഇവിടെ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഈ അടിയന്തിര ഭീഷണിയുടെ കൂടി പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്ക വാക്സിന് പരീക്ഷിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി സ്വെലി മഖൈസ് ഇന്ത്യയില്‍ നിന്നും വാക്സിന് വാങ്ങുന്നത് സംബന്ധിച്ച് അവിടുത്തെ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയിരുന്നു.
ഇത് പ്രകാരം 10 ലക്ഷം ഡോസുകള്‍ ജനവരിയിലും അഞ്ച് ലക്ഷം ഡോസുകള്‍ ഫിബ്രവരിയിലും ഇന്ത്യ കൈമാറും. കൊവിഷീല്‍ഡിന്റെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കള്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഈയിടെ ബ്രസീലും വാക്സിനായി ഇന്ത്യയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: