തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന അഭ്യൂഹം.
കസ്റ്റംസ് കമ്മീഷണര്‍ ഇതിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍ നിന്നും നിയോപദേശം തേടി. സാധാരണ നിയമസഭാംഗം പോലെയല്ല സ്പീക്കര്‍. അതിനാല്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ അതിന്‍റേതായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നാണ് കസ്റ്റംസ് കമ്മീഷണര്‍ അന്വേഷിച്ചിരിക്കുന്നതെന്നറിയുന്നു. ഇക്കാര്യത്തില്‍ തിരക്കുപിടിച്ച് നടപടിയെടുക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട മുന്‍കാല സുപ്രീംകോടതിവിധികള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ ഉപദേശമെന്നറിയുന്നു.
എന്തായാലും അധികം വൈകാതെ സ്പീക്കര്‍ക്ക് ചോദ്യം ചെയ്യാനുള്ള നോട്ടീസ് നല്‍കിയേക്കുമെന്നറിയുന്നു.ഇതിനിടെ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വപ്‌നയും സരിത്തും കോടതിയില്‍ സ്പീക്കര്‍ക്കെതിരെ നല്‍കിയ മൊഴിയാണ് കസ്റ്റംസിന്റെ തുരുപ്പ്ചീട്ട്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് ബാഗ് നല്‍കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചുവെന്നാണ് സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കോണ്‍സുലേറ്റിലെ രണ്ട ഡ്രൈവര്‍മാരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അയ്യപ്പന് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: