ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന മദ്യസേവയും തുടര്‍ന്ന് ഓഫീസ് പൂട്ടാതെ പോയ സംഭവവുമായി ബന്ധപ്പെട്ട രണ്ട് ഓഫീസ് അസിസ്റ്റന്റ്മാരെ ഡിഡിപി സ്ഥലം മാറ്റി. അസിസ്റ്റന്റ് സെക്രട്ടറിയോട് വിശദീകരണവും തേടി.
സംഭവത്തിലെ പ്രധാന കുറ്റക്കാരായ പഞ്ചായത്ത് പ്രസിഡന്റിനെയും ചില ജനപ്രതിനിധികളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിരപരാധികളായ രണ്ട് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള തീരുമാനമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇന്ന് പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ തന്നെ നല്ലൊരു വിഭാഗം ഈ പ്രതിഷേധയോഗത്തിനെതിരെ രംഗത്തു വന്നു കഴിഞ്ഞു.
കുറ്റക്കാരനായ പ്രസിഡന്റ് തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തുവരുന്നതുവഴി പൊതുസമൂഹത്തില്‍ അപഹാസ്യനാകുകയാണെന്ന് പോരുവഴിയിലെ കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ആരോപിച്ചു. മാത്രമല്ല എസ്ഡിപിഐ പിന്തുണയോടെ അധികാരം പിടിച്ചതിന്റെ പേരില്‍ പുറത്താക്കിയെന്ന് പറയപ്പെടുന്ന ബിനു മംഗലത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: