കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസിന് മുമ്പാകെ ഹാജരായി. ഇന്ന് രാവിലെ 10 മുമ്പായി മൊഴിയെടുക്കാന്‍ ഹാജരാകരണമെന്ന് കസ്റ്റംസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയിരിക്കുന്നത്.
ഇതിനു മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലായി അയ്യപ്പന് നല്കിയ മറുപടിയില്‍ ഉണ്ടായിരുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വ്യക്തിപരമാണെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ചില പ്രത്യേക സാഹചര്യത്തില്‍ നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷം ആക്ഷേപങ്ങള്‍ കൊണ്ടുവരുന്നതാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആണ്. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. അയ്യപ്പനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ് ആവശ്യത്തെ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: