തിരുവനന്തപുരം: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുമ്പാകെ ഹാജരാകും. ഹാജരാവാനാവശ്യപ്പെട്ട് രണ്ട് തവണ കസ്റ്റംസ് കത്ത് നല്‍കിയിരുന്നെങ്കിലും അയ്യപ്പന് എത്തിയിരുന്നില്ല. കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ചോദ്യം ചെയ്യവിനായി എത്താമെന്ന് അയ്യപ്പന് അറിയിച്ചത്.
നിയമസഭാ ചട്ടം 165 പ്രകാരം സ്പീക്കറുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളിയിരുന്നു. രൂക്ഷമായ ഭാഷയില്‍ കസ്റ്റംസ് മറുപടി നല്‍കുകയും കൂടി ചെയ്തതോടെയാണ് നാളെ ഹാജരാകുമെന്ന് അയ്യപ്പന് അറിയിച്ചത്. നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ ജോലി തിരക്കുണ്ടെന്നും ഹാജരാകാന്‍ കഴിയില്ലെന്നും കസ്റ്റംസിനെ അറിയിച്ചിരുന്നു.
സ്വപ്ന സുരേഷിന്റെ മൊഴിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അയ്യപ്പനെ വിളിച്ചു വരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: