മങ്കൊമ്പ്: താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇറച്ചിക്കടകള്‍ക്കും മുട്ടക്കച്ചവട വ്യാപാര കേന്ദ്രത്തിനും കനത്ത നഷ്ടം. ചെറുകിട കച്ചവടക്കാരാണ് കനത്ത നഷ്ടം നേരിടുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചി, മുട്ട വ്യാപാ
രം നിരോധിച്ചതാണ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായത്. 95 രൂപ നിരക്കില്‍ ഇറച്ചികോഴികളേയും, 270 രൂപയ്ക്ക് താറാവുകളേയും, 5.50നും, ഒന്‍പത് രൂപായ്ക്കും കോഴി, താറാവ് മുട്ടകളും ഇറക്കി വിതരണം ചെയ്യുന്ന കച്ചവടക്കാര്‍ക്കാണ് കടുത്ത നഷ്ടം നേരിടുന്നത്.
ചെറുകിട ഇറച്ചികടകളില്പോലും പതിനായിരം രൂപയ്ക്ക് മേല്‍ കോഴി, താറാവുകളെ വിപണനത്തിന് ശേഖരിച്ചിട്ടുണ്ട്. പൊടുന്നനേയുള്ള നിരോധനം കച്ചവടക്കാരെ ഏറെ ആങ്കലാപ്പിലാക്കിയിട്ടുണ്ട്. ഹോട്ടല്‍, റസ്റ്റോറന്റ് ആവശ്യങ്ങള്‍ക്ക് കരുതിവെയ്ക്കുന്ന കച്ചവടക്കാരും നിരവധിയുണ്ട്. വഴിയരുകില്‍ മൊട്ടക്കച്ചവടം നടത്തുന്ന തൊഴിലാളികളും നിരോധനം ഇരുട്ടടിയായി തീര്‍ന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും നിലച്ചു.
മനുഷ്യരിലേക്ക് പടരുന്ന വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടെങ്കിലും താറാവ്, കോഴി, മുട്ടകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ഇല്ലാതായി തീര്‍ന്നു. നിരോധിത മേഖലയ്ക്ക് പുറത്തുള്ള സ്ഥലത്തെ കോള്‍ഡ് സെന്ററിലേക്ക് താറാവിനേയും കോഴിയേയും കച്ചവടക്കാര്‍ കിട്ടുന്നവിലയില് മറിച്ചുവില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. വഴിയോര കച്ചവടക്കാരും പിന്മാറി തുടങ്ങി.
അറവുകടകളില് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ഇരുട്ടടിയായിട്ടുണ്ട്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളുടെ തൊഴിലും നഷ്ടമാകും. കോവിഡ് രോഗബാധയ്ക്ക് പി
ന്നാലെ സാധാരണക്കാരുടെ ഉപജീവനം മുട്ടിച്ചാണ് പക്ഷിപ്പനിയും സ്ഥിരീകരിച്ചത്.
വഴിയോരങ്ങളില്‍ നൂറുകണക്കിനു തൊഴിലാളികളാണ് ഇറച്ചി, മുട്ട വിറ്റ് ഉപജീവനം കഴിച്ചുവന്നത്. പക്ഷിപ്പനി
സ്ഥിരീകരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കുന്നരീതിയില് നിരോധനം പ്രഖ്യാ
പിച്ച സ്ഥലങ്ങളിലെ കച്ചവടക്കാര്‍ക്കും നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ഏറ്റെടുത്തുനല്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: