കോട്ടയം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അനധികൃത നിയമനം നടത്തുന്നുവെന്ന് ആരോപിച്ച് എംജി സര്‍വകലാശാല ആസ്ഥാനത്തേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ദിവസക്കൂലിക്കും കരാറടിസ്ഥാനത്തിലും ജോലിചെയ്യുന്ന മൂവായിരത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച എംജി സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.
സര്‍വ്വകലാശാലകളിലെ മിക്ക തസ്തികകളിലേക്കും സ്പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താലേ പിഎസ്സിക്ക് നിയമനം നടത്താന്‍ കഴിയൂ. ലക്ഷക്കണക്കിന് വരുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനെ വെല്ലുവിളിച്ച് നടത്തുന്ന ഈ സ്ഥിരപ്പെടുത്തല്‍ തടയാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും യുവമോര്‍ച്ച ആവശ്യപെട്ടു.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് എംജി സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ ജെ. പ്രമീളാദേവി സമരപരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാലിന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: