തൊടുപുഴ: തൊടുപുഴ നഗരത്തില്‍ കനത്ത മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഗരസഭാ ചെയര്‍മാനും സംഘവും.
ചെയര്മാന് സനീഷ് ജോര്‍ജും പൊതുമരാമത്ത്, ജല അതോറിറ്റി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവും ഭീമാ ജങ്ഷന്, കാഞ്ഞിരമറ്റം കവല, മാങ്ങാട്ടുകവല- കാരിക്കോട് റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആദ്യഘട്ട വിലയിരുത്തല്‍ നടത്തി. ചൊവ്വാഴ്ച കനത്ത മഴയില്‍ നഗരത്തിലെ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടില്‍ അമര്‍ന്നിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ഓടകള്‍ കൃത്യമായി നവീകരിക്കുകയും ശുചീകരിക്കുകയും ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണം. ചെയര്‍മാനെ കൂടാതെ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ജോണി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഓട ശുചീകരണം ഉടന്നഗരത്തിലെ ഓടകള്‍ ഉടന്‍ ശുചീകരിക്കുമെന്നും ഒഴുക്ക് സുഗമമാക്കാന്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്നും ചെയര്മാന് സനീഷ് ജോര്‍ജ് പറഞ്ഞു.
ഓട കയ്യേറിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും. ഓടകളിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: