മരട്: വൈറ്റില മേല്‍പ്പാലം മുഖ്യ മന്ത്രിയുടെ ഉദ്ഘടനത്തിനു മുന്‍പ് തുറന്ന് വാഹനങ്ങള്‍ കയറിയത് പോലീസിന് നാണക്കേടായി. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ഒരു സംഘടന പ്രഖ്യാപിച്ചിട്ടും പോലീസ് കാര്യമാക്കിയില്ല.ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു ആലപ്പുഴ ഭാഗത്തു നിന്നും വരുന്ന പാലത്തിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന ക്രോസ്സ് ബാര്‍ ആരോ നീക്കം ചെയ്തത്. ഇതോടെ പാലത്തിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് പോലീസെത്തി വീണ്ടും പാലം അടച്ചു. ഉദ്ഘാടനത്തിനു മുമ്പ് മേല്‍പാലം തുറന്നു നല്‍കിയത് പോലീസിന് വലിയ നാണക്കേടായി. ഇതോടെയാണ് സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വി ഫോര്‍ കൊച്ചി കേരള ഘടകം ചെയര്മാന് നിപുന്‍ ചെറിയാനെ നാല്‍പ്പതോളം വരുന്ന പോലീസ് സംഘം രാത്രി ഫ്ളാറ്റ് വളഞ്ഞാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രേതിഷേധിച്ച് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മുദ്രാവാക്യവുമായി എത്തി.
സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ രാവിലെ 9 മണിയോടെ മരട് കൊട്ടാരം ജങ്ഷനിലെത്തി പ്ലക്കാര്‍ഡുമായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ഒത്തുകൂടിയത്്. അവിടെ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വന്‍ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. 9 -ാം തീയതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പാലം അനധികൃതമായി തുറന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ തടഞ്ഞത്. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്തോടെ പോലീസ് ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു.
നേരത്തെ പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുറന്നു നല്‍കിയത് പ്രവര്‍ത്തകരല്ല എന്ന നിലപാടിലാണ് വി 4 കേരള നേതാക്കള്‍. സംഭവം നടക്കുമ്പോള്‍ നിപുണ്‍ ചെറിയാന് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തില്ലെന്നും പൊതു ജനങ്ങള്‍ തന്നെയാണ് അത് ചെയ്തതെന്നും നേതാക്കളില്‍ ഒരാളായ ഷക്കീര്‍ അലി പറഞ്ഞു. പാലം പണി പൂര്‍ത്തിയായി ഭാരപരിശോധനകള്‍ ഉള്‍പ്പടെ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നു നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി വിഫോര്‍ കേരള രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 31ന് പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസ് സ്ഥലത്തു നില ഉറപ്പിച്ചിരുന്നതിനാല്‍ പദ്ധതി നടന്നിരുന്നില്ല. പ്രതിഷേധക്കാര്‍ പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും അജ്ഞാതരായ ആരോ പാലം തുറന്നു നല്‍കിയത് പോലീസിന് കനത്ത തിരിച്ചടിയായി. പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അര്‍ധരാത്രിയിലെ അറസ്റ്റ് നടപടികള്‍. 3 മാസമായി പണി കഴിഞ്ഞിരിക്കുന്ന ഒരു പാലം തുറന്ന്കൊടുക്കാത്തതിലുള്ള പ്രതിഷേധമാണ് വൈറ്റലയില്‍ കണ്ടെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: