തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് പ്രത്യേക കേന്ദ്രസംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ്. കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് വിന്യസി്ക്കുക. സംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും.
കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പൊതുജനാരോഗ്യ ഇടപെടലുകള്‍ കേരള സര്‍ക്കാര്‍ അവലോകനം ചെയ്യുകയും ഈ നടപടികളില്‍ സംസ്ഥാന ആരോഗ്യ അധികാരികളെ പിന്തുണയ്ക്കുകയും ചെയ്യും.
സംഘം സംസ്ഥാന അധികാരികളുമായി സംവദിക്കുകയും അവര്‍ നേരിടുന്ന വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുകയും ചെയ്യും.
കഴിഞ്ഞ കുറേ നാളുകളായി കേരളം വളരെ ഉയര്‍ന്ന പ്രതിദിന പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആകെ 35,038 പുതിയ കേസുകള്‍ രേഖപ്പെടുത്തി. പ്രതിദിനം അയ്യായിരത്തോളം പുതിയ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു.
രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം ഓരോ ദിവസം ചെല്ലുമ്പോഴും ക്രമമായി കുറയുമ്പോള്‍ കേരളത്തില്‍ മറിച്ചാണ്.
പുതുതായി രോഗബാധിതരായവരുടെ 79.05% പത്ത് സംസ്ഥാനങ്ങളിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 5615 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 3160 പുതിയ കേസുകളും ഛത്തീസ്ഗഢില്‍ 1,021 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 264 കോവിഡ് മരണങ്ങളാണ്. .പുതുതായി മരണമടഞ്ഞവരുടെ 24.24% മഹാരാഷ്ട്രയിലാണ്. 64 പേരാണ് ഇവിടെ മരിച്ചത്. ഛത്തീസ്ഗഢിലും കേരളത്തിലും യഥാക്രമം 25 ഉം24 ഉം പേര് മരിച്ചു.
കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചത് അദ്ദേഹം പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം രാജ്യത്ത് നമ്പര്‍ വണ്ണായി മാറിയിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലില്‍ മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: