ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഒന്നൊന്നായി തൊഴില്‍ അവസരം കുറഞ്ഞ് പ്രവസികളുടെ മടക്കം മാത്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒരു സന്തോഷ വാര്‍ത്ത.വിദഗ്ദതൊഴിലാളികള്ക്ക് ഇനി ജപ്പാന് അവസരം ഒരുങ്ങുന്നു.
‘നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി’ എന്നതു സംബന്ധിച്ച വ്യവസ്ഥകളില്‍ കൃത്യമായ പ്രവര്‍ത്തനത്തിനായുള്ള അടിസ്ഥാന പങ്കാളിത്ത ചട്ടക്കൂടില്‍ ജപ്പാനുമായി സഹകരണ പത്രത്തില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ആരോഗ്യപരിചരണം, കെട്ടിടം ശുചിയാക്കല്‍, മെറ്റീരിയല്‍ പ്രോസസ്സിംഗ് ഇന്‍ഡസ്ട്രി, വ്യാവസായിക ഉപകരണ നിര്‍മ്മാണ വ്യവസായം, ഇലക്ട്രിക്-ഇലക്ട്രോണിക് വിവരങ്ങള്‍ സംബന്ധിച്ച വ്യവസായം, കെട്ടിട നിര്‍മ്മാണം, കപ്പല്‍ നിര്‍മ്മാണവും അനുബന്ധ വ്യവസായവും, വാഹന പരിപാലനം, വ്യോമയാനം, ലോഡ്ജിങ്, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ-പാനീയ നിര്‍മാണ വ്യവസായം, ഭക്ഷ്യ സേവന വ്യവസായം എന്നീ പതിനാല് മേഖലകളില്‍ നിന്നുള്ള വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ജപ്പാനില്‍ ജോലി ചെയ്യുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുക.
നിലവിലെ സഹകരണപത്രം ആവശ്യമായ വൈദഗ്ധ്യത്തിലും ജാപ്പനീസ് ഭാഷാ പരീക്ഷയ്ക്കും യോഗ്യത നേടിയ വിദഗ്ധ തൊഴിലാളികളെ അയക്കുന്നതിലും സ്വീകരിക്കുന്നതിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തത്തിനും സഹകരണത്തിനും വ്യവസ്ഥാപിത സംവിധാനം സജ്ജമാക്കും. ജപ്പാനില്‍ പതിനാല് നിര്‍ദിഷ്ട മേഖലകളില്‍ ജോലി ചെയ്യുന്നതിനാണ് ഇവരെ അയയ്ക്കുന്നതും സ്വീകരിക്കുന്നതും. ഇന്ത്യയില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ക്ക് ജപ്പാന് ഗവണ്മെന്റ് താമസത്തിനായി ‘നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി’ എന്ന അംഗീകാരം നല്‍കും.
ഈ സഹകരണപത്രത്തിനു കീഴില്‍, ഈ സഹകരണപത്രത്തിന്റെ നിര്‍വഹണത്തിനുവേണ്ടി സംയുക്ത പ്രവര്‍ത്തക സമിതിക്കു രൂപം നല്‍കും.
ഈ സഹകരണ പത്രം (എംഒസി) ജനസമ്പര്‍ക്കം വര്‍ധിപ്പിക്കുകയും, ഇന്ത്യയില്‍ നിന്നു ജപ്പാനിലേക്കു തൊഴിലാളികളുടെയും വിദഗ്ദ്ധ ജീവനക്കാരുടെയും ഒഴുക്കു വര്‍ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: