മാവുങ്കാല്‍: 2019 ഫെബ്രുവരി 27ന് മാലയിട്ട് ശബരിമല യാത്രയ്ക്കായുള്ള വ്രതം നോക്കാനാരംഭിച്ചപ്പോള്‍ കണ്ണന് സ്വാമിയുടെ ലക്ഷ്യം മാര്‍ച്ച് മാസത്തിലെ ഉത്രം പൈങ്കുനി ഉത്സവമായിരുന്നു. പത്തു വര്‍ഷമായുള്ള പതിവായിരുന്നു അത്. എന്നാല്‍ കൊറോണ ജനജീവിതത്തെ അടച്ചു പൂട്ടിയിട്ടപ്പോള്‍ ശബരിമലയാത്ര പോയിട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാത അവസ്ഥ വന്നു.
യാത്ര അനശ്ചിതമായപ്പോള് കൂടെ മാലയിട്ട പത്തോളം സ്വാമിമാര്‍ മാല ഊരി വ്രതം അവസാനിപ്പിച്ചു. കണ്ണന് എന്ന കുഞ്ഞിക്കണ്ണന് സ്വാമിക്കു മാത്രം ഒരു ചാഞ്ചല്യവുമുണ്ടായില്ല. മാവുങ്കാല്‍ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ താമസിച്ച് വ്രതം തുടര്‍ന്ന് ഇപ്പോള്‍ മുന്നൂറ് ദിവസം പൂര്‍ത്തിയാക്കി മുന്നോട്ടു പോകുകയാണ്. ശബരീശ്വന് ഹൃദയത്തില്‍ കുടിയേറിയപ്പോള്‍ കൊറോണയ്ക്കും അനുബന്ധ പ്രതിസന്ധികള്‍ക്കും ഒരു പ്രസക്തിയുമില്ലെന്നു കണ്ണന് സ്വാമി പറയുന്നു.
വ്രത നിഷ്ടനായ സ്വാമി അടുത്ത ദിവസം ശബരിമല യാത്രയ്ക്കൊരുങ്ങുകയാണ്. ശബരിമലയിലെ ഹരിഹരപുത്ര ധര്‍മ്മ പരിപാലന സംഘത്തിന്റെ ഭാഗമായി ദിവസങ്ങളോളം മലയില്‍ സേവനം ചെയ്യാനാണ് കണ്ണന് സ്വാമിയുടെ തീരുമാനം. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശിയാണ് കുഞ്ഞിക്കണ്ണന് എന്ന കണ്ണന് സ്വാമി. അത്തിക്കോത്ത് പൂടംകല്ലടുക്കത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: