ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. റിപ്പബ്ലിക്ക് ദിനചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തേണ്ടിയിരുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ ഗുരുതര പ്രതിസന്ധി ഉളവാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് സന്ദര്‍ശനം റദ്ദാക്കുന്ന വിവരം ബോറിസ് ജോണ്‍സണ്‍ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. റിപ്പബ്ലിക്ക് ദിന പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തി.
പുതിയ വൈറസ് വ്യാപനം ഉണ്ടായതോടെ ബ്രിട്ടനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ രാജ്യത്ത് തന്നെ തുടരേണ്ടതുണ്ടെന്നാണ് ജോണ്‍സണ്‍ അറിയിച്ചതെന്നും വക്താവ് പറഞ്ഞു. മഹാമാരിയെ ചെറുക്കാന്‍ ഇരു രാജ്യങ്ങളുടേയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ വര്‍ഷം ആദ്യ പകുതിക്കും ജി7 ഉച്ചകോടിക്കും മുന്‍പായി ഇന്ത്യ സന്ദര്‍ശിക്കുമെന്നും വക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: