തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ പിണറായിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയപ്പോള്‍ ഇടതുയുവ തീപ്പൊരി നേതാവ് ചിന്താജെറോം 2016ല്‍ സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തു.
നാല് വര്‍ഷക്കാലം ജോലി ചെയ്തതിനിടയില്‍ . ചിന്താ ജെറോം 37 ലക്ഷത്തിലധികം ശമ്പളയിനത്തില്‍ വാങ്ങിയെന്നാണ് കണക്ക്. വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കനുസരിച്ചാണ് 2016ൽ ജോലിക്ക് കയറിയത് മുതൽ ഏകദേശം 37,27,200 രൂപ ശമ്പളയിനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്. ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍ മുന്‍ തൊഴില്‍ പരിചയമില്ലാത്ത ഒരു യുവരാഷ്ട്രീയനേതാവ് ഇത്ര വലിയ തുക ശമ്പളമായി കൈപ്പറ്റിയത് പാര്‍ട്ടിയില്‍ തന്നെ ചില കോണുകളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു.
യുവജന കമ്മീഷന് ഈ ഔദ്യോഗിക കാലത്തിനിടയില്‍ ഒരു വിദേശയാത്രമാത്രമാണ് നടത്തിയിട്ടുള്ളത്. അത് 2019 ഫെബ്രുവരി 12,13 തീയതികളിൽ ജർമ്മനിയിൽ വച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സയൻസ് പോളിസി വർക്ക് ഷോപ്പാണ്. കമ്മീഷന് അദ്ധ്യക്ഷയെന്ന നിലയിൽ സർക്കാർ ചിലവിൽ മറ്റു വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശരേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: