കോട്ടയുടെ പ്രമുഖന്‍ കൈക്കൂലിക്കാരനായിരുന്നു. വാസ്തവത്തില്‍ അവിടെ സുരക്ഷാവ്യവസ്ഥയില്‍ അയ്യായിരം സൈന്യത്തിന്റെ ആവശ്യകതയുണ്ടായിരുന്നു. അത്രയും സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് കള്ളക്കണക്ക് കാണിച്ച് അവരുടെ ചെലവിനുള്ള പണം കൈപ്പറ്റുന്നുണ്ടായിരുന്നു കോട്ടയുടെ പ്രമുഖന്‍. ശിവാജിയുടെ നിര്‍ദ്ദേശാനുസാരം ബഹിര്‍ജി എല്ലാ വിവരങ്ങളും സംഗ്രഹിച്ച് രാജദുര്‍ഗത്തില്‍ എത്തി. അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്നും സൂറത്ത് യാത്ര എത്രയും പെട്ടെന്നായിരിക്കണമെന്ന് രാജേ നിശ്ചയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട എണ്ണായിരം കുതിരപ്പടയാളികള്‍ രാജഗഡില്‍ തയ്യാറായി. ഇതിനു പുറമെ നൂറിലേറെ അശ്വങ്ങള്‍ വേറെയും. സൂറത്തില്‍നിന്നും മഹാലക്ഷ്മിയെ സ്വരാജ്യത്തേക്കാനയിക്കാന്‍ രഥത്തിന് ബന്ധിക്കാനുള്ളതായിരുന്നു ഈ അശ്വങ്ങള്‍. ഈ തയ്യാറെടുപ്പുകള്‍ എന്തിനാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പ്രധാനികളൊഴികെ. രാജഗഡില്‍നിന്നും സൂറത്തിലേക്ക് മുന്നൂറ് മൈല്‍ ദൂരമുണ്ട് എന്നു മാത്രമല്ല ഇത്രയും ദൂരം മുഗളന്മാരുടെ അധീനതയിലുള്ളതായിരുന്നു. ശിവാജിയുടെ ഇത്രയും വലിയ സേന ശത്രുവിന്റെ പ്രദേശത്തുകൂടി പോയി സൂറത്തിലെ ധനലക്ഷ്മിയെ സ്വീകരിച്ച് അതേ മാര്‍ഗത്തില്‍ കൂടി മുന്നൂറ് മൈല്‍ യാത്ര ചെയ്തു വരിക എന്നത് സാഹസിക കാര്യമാണ്. ഇത്തരം പരാക്രമം ശിവാജിയല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധ്യമായിരുന്നില്ല. ഈ പദ്ധതിയില്‍ ശിവാജിയുടെ കൂടെ നേതാജിപാല്‍ക്കറും ഉണ്ടായിരുന്നു. ഈ സമയത്ത് ജസവന്തസിംഹ് സിംഹദുര്‍ഗം പ്രതിരോധിച്ചു നില്‍പ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സൈന്യത്തിന്റെ ആറ് മൈല്‍ ദൂരത്തുകൂടിയാണ് ശിവാജിയുടെ സൈന്യം വായുവേഗത്തില്‍ സൂറത്തിന്റെ ഭാഗത്തേക്ക് പോയത്, ഈ വിവരം ജസവന്തസിംഹ് അറിഞ്ഞതേയില്ല. പകല്‍ മുഴുവന്‍ വനത്തില്‍ തങ്ങും. രാത്രിയില്‍ യാത്ര ചെയ്യും ഇതായിരുന്നു ശിവാജിയുടെ യാത്രാക്രമം.
രാജഗഡില്‍ നിന്നും പുറപ്പെട്ട് ഇരുന്നൂറ് മൈല്‍ സഞ്ചരിച്ചതിനുശേഷം ത്ര്യംബകേശ്വര്‍ ക്ഷേത്രത്തിനടുത്ത് ശിവാജിയുടെ സേനാശിബിരം സ്ഥാപിച്ചു. അവിടുത്തെ ജനങ്ങള്‍ ശിവാജി തീര്‍ത്ഥാടനത്തിനായി വന്നതാണെന്ന് കരുതി. ശിവാജി ഔറംഗബാദ് നഗരം ആക്രമിക്കാന്‍ പോകുകയാണെന്ന് ഒരു രഹസ്യ വാര്‍ത്തയും പ്രചരിച്ചു. ഈ വാര്‍ത്ത ഔറംഗബാദ് നഗരത്തിലെത്തി. ഇതറിഞ്ഞ ഔറംഗബാദിലെ സൈന്യം ശിവാജിയെ നേരിടാനായി തയാറായി നിന്നു. അവിടുന്നവര്‍ അനങ്ങിയില്ല. ശിവാജി സൂറത്ത് നഗരത്തിലേക്കാണ് പോകുന്നതെന്ന് ആരും കരുതിയില്ല. ത്ര്യംബകേശ്വരത്തില്‍ നിന്ന് പുറപ്പെട്ട ശിവാജിയുടെ സേന ഔറംഗബാദിലേക്കു പോയി എന്നാണ് എല്ലാവരും കരുതിയത്. സൂറത്ത് നഗരത്തിനടുത്ത് ഘണദേവി എന്ന പേരോടുകൂടിയ ഒരു ഗ്രാമത്തില്‍ അവിചാരിതമായി ശിവാജിയുടെ സൈന്യം എത്തി. ഭയംകൊണ്ട് ഗ്രാമീണര്‍ കോലാഹലമുണ്ടാക്കി. അപ്പോള്‍ ശിവാജി ഗ്രാമീണരെ പറഞ്ഞു മനസ്സിലാക്കി, നമ്മള്‍ ബാദശാഹ ഔറംഗസേബിന്റെ അനുയായികളാണ്, ഔറംഗബാദ് സേനാപതി മൊഹബതഖാന്റെ ആജ്ഞയനുസരിച്ച് അവിടേക്ക് പോകുകയാണ് എന്നുപറഞ്ഞ് ഗ്രാമീണരെ സമാധാനിപ്പിച്ചു. ഗ്രാമീണര്‍ക്കും ആശ്വാസമായി. അതിനിടയ്‌ക്ക് (5-1-1664) ശിവാജി വന്നു! സൈന്യസമേതമാണ് വന്നത് തുടങ്ങിയ വാര്‍ത്ത സൂറത്ത് നഗരത്തില്‍ പരന്നു. വ്യാപാരത്തില്‍ മുഴുകിയിരുന്ന വ്യാപാരികള്‍ ഈ വാര്‍ത്തകേട്ട് ഇടിവെട്ടേറ്റതുപോലെയായി.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: