മുംബൈ: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് ബ്യൂറോ നടത്തിയ തെരച്ചില്‍ കന്നട നടി അറസ്റ്റില്‍. മുംബൈ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ നടി ശ്വേതാ കുമാരിയാണ് പിടിയിലായത്. 400 ഗ്രോം മെഫെഡ്രോണ്‍(എംഡി)യും ഇവരില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമ പ്രകാരം ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ഗോവ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘത്തിനായി അന്വേഷണം നടത്തിവരികയാണ്. സംസ്ഥാനന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ടെന്ന് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തിന് പിന്നാലെയാണ് സിനിമാ രംഗത്തെ മയക്കുമരുന്ന് ഉപയോഗവും വിതരണവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. സെപ്തംബറില്‍ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗില്‍റാണിയും അറസ്റ്റിലായതോടെയാണ് കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് ബന്ധം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: