ബാലരാമപുരം: വ്യാസ കലാസാഹിത്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സുഗതം സുഗേയം അനുസ്മരണം സംഘടിപ്പിച്ചു. കവിയും സാഹിത്യകാരനുമായ തലയല്‍ മോഹനന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ആനന്ദവര്‍മ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബാലകൃഷ്ണന്, അഡ്വ. നിസ്സാമുദ്ദീന്‍, രഹാന, എ.ഡി. ബീന, എം. ക്രിസ്തുദാസ്, താളവട്ടം ജോസ് എന്നിവര്‍ സുഗതകുമാരിയുടെ രാത്രിമഴ, പാവം മാനവ ഹൃദയം, മുത്തുചിപ്പികള്‍, രാധയെവിടെ, അമ്പലമണികള്‍ എന്നീ പുസ്തകങ്ങളെ കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുഗതകുമാരിയുടെ കവിതകള്‍ ചൊല്ലി. എന്‍. ധര്മേന്ദ്രന് സ്വാഗതവും എസ്.എസ്. അരുന്ധതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: