തൃശൂര്‍: ചേറ്റുവ അഴിമുഖത്തിന്റെ തെക്ക് ഭാഗത്തെ തീരശോഷണത്തിന് തടയിടാന്‍ തുറമുഖ വകുപ്പിന്റെ നേതൃത്വത്തില്‍ പുലിമുട്ടുകളുടെ നിര്‍മാണം തുടങ്ങി.
അഴിമുഖത്തിന് തെക്ക് ഭാഗത്ത് ഏകദേശം ഒന്നര കിലോ മീറ്റര്‍ നീളത്തില്‍ തീരം അതിവേഗത്തില്‍ കടലെടുത്തു പോവുകയും വീടുകള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരം കാണണമെന്ന ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് അധികൃതരുടെയും പ്രദേശവാസികളുടെയും അഭ്യര്‍ത്ഥന പ്രകാരം ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ചെറിയ പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നത്.
കിഫ്ബി ധനസഹായം നല്കുന്ന പ്രവൃത്തിയുടെ മേല്‍നോട്ടം ഹാര്‍ബര്‍ എഞ്ചിനീയറിങ്് വകുപ്പിനാണ്. മൂന്ന് പുലിമുട്ടുകളില്‍ ആദ്യത്തെ പുലിമുട്ട് 150 മീറ്റര്‍ നീളത്തിലും രണ്ടാമത്തെയും മൂന്നാമത്തെയും പുലിമുട്ടുകള്‍ 75 മീറ്റര്‍ നീളത്തിലുമാണ് നിര്‍മിക്കുന്നത്. പുലിമുട്ടിനും അനുബന്ധ പ്രവര്‍ത്തനത്തിനുമായി 6.86 കോടി രൂപ് മാറ്റി വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: