കൊച്ചി : അനാവശ്യമായി യുഎപിഎ ചുമത്തിയതിന്റെ ഇരയാണ് താനെന്ന് താഹ ഫസല്‍. ജാമ്യം ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടില്ല. ജാമ്യം ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ നടപടി വേദയുണ്ടാക്കി. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നും താഹ അറിയിച്ചു.
പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്ന അലനും താഹയ്ക്കും സെപ്തംബര്‍ ഒമ്പതിനാണ് കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും താഹയുടെ ജാമ്യം കോടതി റദ്ദാക്കുകയും ആയിരുന്നു.
എന്നാല്‍ പ്രായക്കുറവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് അലന്റെ ജാമ്യത്തില്‍ കോടതി ഇടപെട്ടില്ല. ഇരുവര്‍ക്കുമെതിരെയുള്ള യുഎപിഎ കേസ് പ്രഥമദൃഷ്യാ നിലനില്‍ക്കുമെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിന്റേയും എന്‍ഐഎ യുടെയും കണ്ടെത്തലുകള്‍ ഫലത്തില്‍ അംഗീകരിച്ചുകൊണ്ടാണ് ജാമ്യം റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: