ബോവിക്കാനം: കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്റ്റേഷനു വേണ്ടി ആലൂര് മുനമ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ക്രോസ് ബാര്‍ കം ബ്രിഡ്ജ് സൈറ്റ് വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. ജില്ലയിലെ മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പെടുന്ന ഒരു പ്രദേശമാണ് ബോവിക്കാനം. മുളിയാര്‍ ബേഡഡുക്ക പഞ്ചായത്തുകളുടെ ഇരുകരകളിലുമായി പയസ്വിനി ചന്ദ്രഗിരിപ്പുഴകള് സംഗമിക്കുന്ന ആലൂര് മുനമ്പിനടുത്താണ് പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്റ്റേഷന് വേണ്ടി ജലം സംഭരിച്ചു നിര്‍ത്താനാണ് ഇത് നിര്‍മ്മിക്കുന്നത്.
30 കോടി രൂപ ചിലവിലാണ് നിര്‍മ്മണം. പ്രകൃതി രമണീയമായ തീരങ്ങള്‍ കൊണ്ട് ധന്യമായ സ്ഥലത്താണ് ഇത് യാഥാര്‍ഥ്യമാകുന്നത്. കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്റ്റേഷന് വേനല്‍ക്കാലത്ത് പമ്പിംഗിന് ആവശ്യമായ ശുദ്ധജലം സംഭരിച്ചു നിര്‍ത്തുന്നതിനും വേനല്‍കാലത്ത് ഉപ്പുവെള്ളം കയറുന്നത് തടയാനുമായിട്ടാണ് ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.
കാസര്‍കോട് നഗരസഭ, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി ശുദ്ധജലം വിതരണം ചെയ്യുന്ന ജല അതോറിറ്റിക്ക് വേണ്ടി നിര്‍മ്മിച്ച ക്രോസ് ബാര്‍ കം ബ്രിഡ്ജിന് നാല് വലിയ ഷടറുകളും 12 ചെറിയ ഷടറുകളുമാണുള്ളത്. ക്രോസ് ബാര്‍ കം ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന സൈറ്റ് കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് നിത്യേന ആലൂര് മുനമ്പില്‍ എത്തുന്നത്. 2018ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി അടുത്ത ഏപ്രില്‍ മാസത്തില്‍ കമ്മീഷന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: