കാഞ്ഞങ്ങാട്: പാണത്തൂര്‍ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ കിട്ടാത്തത് മരണനിരക്ക് കൂട്ടി. ഞായറാഴ്ചയായതിനാല്‍ വാഹനങ്ങള്‍ കുറവായിരുന്നു. കാറുകളിലും ജീപ്പുകളിലുമായാണ് പരിക്കേറ്റവരെ ഒന്നൊന്നായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് ആംബുലന്‍സുകള്‍ പോയാണ് അപകടത്തില്‍പ്പെട്ടവരെ മുഴുവനായും ആശുപത്രിയിലെത്തിക്കാനായത്.
സേവാഭാരതിയുടെ ആംബുലന്‍സുകളും പരിക്കറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ പിഴവെ്ന്നുമാണ് യാത്രക്കാരുടെ വെളിപ്പെടുത്തല്‍. ബസ്സില്‍ 60 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാസേനയും സേവാഭാരതിയും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ എര്പ്പെട്ടു. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സബ് കളക്ടറെ ചുമതലപ്പെടുത്തി. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഴുവന്‍ ആളുകളേയും ഇന്നലെ വൈകിട്ടോടെ കര്‍ണ്ണാടകത്തിലേയ്ക്ക് കൊണ്ടുപോയി. മംഗ്ലൂര് ജില്ലാ അധികാരികള്‍ അവര്‍ക്ക് ആവശ്യമുള്ള ചികിത്സ ലഭ്യമാക്കാന്‍ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പാണത്തൂര്‍ ബസ്സപകടത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചവര്‍ക്ക് ആശ്വാസമായി ജില്ലാ അധികാരികളും നിയമപാലകരും കൂടെ നിരവധി സന്നദ്ധ പ്രവര്‍ത്തകരും കര്‍മ്മനിരതരായി. പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായി മലയാളം അറിയാത്തത് കൊണ്ട് കന്നട ഭാഷയറിയുന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. അവരുടെ നാട്ടിലേക്ക് വിളിച്ച് അവിടത്തെ ഭരണാധികാരികളുമായി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറി പ്രശാന്ത് സൗത്ത്, ജില്ലാ കമ്മറ്റി അംഗം പ്രദീപ് മാവുങ്കാല്‍, കൗണ്‍സിലര്‍ സൗദാമിനി, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ബാബു പുല്ലൂര്‍ സേവാഭാരതി ഭാരവാഹികളായ ബാലകൃഷ്ണന്.കെ, രാധാകഷ്ണന്‍.വി, അരയി ഗണേശന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പരിക്കേറ്റവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വേണ്ട സഹായങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: