ചെറുതോണി: ഇടുക്കി സംഭരണിയില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ബോട്ട് സവാരിക്ക് തിരക്കേറുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബോട്ട് സവാരിക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. അര മണിക്കൂര്‍ ഇടുക്കി അണക്കെട്ടിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. മുതിര്‍ന്നവര്‍ക്ക് 145 രൂപയും കുട്ടികള്‍ക്ക് 85 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിലൂടെയുള്ളേ ബോട്ട് സവാരി നവ്യാനുഭവമാണെന്ന് വിനോദ സഞ്ചാരികള്‍ പറയുന്നു. വിദൂരസ്ഥലങ്ങളില്‍ നിന്നുമുള്ളവരാണ് കൂടുതലായി എത്തുന്നത്.
അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികള്‍ക്ക് വന്യമൃഗങ്ങളെ അടുത്ത് കാണാനും സാധിക്കാറുണ്ട്. കൊറോണ പ്രതിസന്ധിയില്‍ തളര്‍ന്ന് കിടന്നിരുന്ന വിനോദസഞ്ചാര മേഖല പതിയെ സജീവമാകുകയാണ്.
ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കൊറോണക്കാലത്ത് വലിയ പ്രതിസന്ധിയിലായിരുന്നു. ആളും അനക്കവുമായി ടൂറിസം മേഖല ഉണരുന്നുവെന്നതിന്റെ ലക്ഷണമാണ് ബോട്ട് സവാരിക്കായി എത്തുന്ന സഞ്ചാരികളുടെ തിരക്കെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: