തിരുവനന്തപുരം: വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പാമ്പുകളെ പിടിച്ച് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടെയില്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി വിലക്കാന്‍ വനംവകുപ്പ് ഉത്തരവ്. ഇതു സംബന്ധിച്ച് കൗമുദി ചാനല്‍ മാനേജിങ് ഡയറക്ടര്‍, മലയാളം കമ്മ്യുണിക്കേഷന്‍സ് (കൈരളി) ചാനല്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്തുനല്‍കി. പാമ്പുകളെ അശാസ്ത്രീയമായ രീതിയില്‍ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും ആളുകള്‍ക്ക് തെറ്റായ അറിവ് നല്‍കുമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം പരിപാടികള്‍ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വിഷയത്തില്‍ വനംവകുപ്പിനെതിരേ പാമ്പ് പിടിത്തക്കാരനും സ്നേക്ക് മാസ്റ്റര്‍ പരിപാടിയുടെ അവതാരകനുമായ വാവ സുരേഷ് രംഗത്തെത്തി. നീക്കത്തിന് പിന്നില്‍ തനിക്കെതിരായ ചിലരുടെ ഹിഡന്‍ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് പറഞ്ഞു. വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കേരളം എന്ന് പറയുന്ന സംസ്ഥാനം ഇപ്പോള്‍ വേറൊരു ലോകത്താണെന്നും വാവ് സുരേഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം ഏതൊരു സംസ്ഥാനത്തും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ പ്രശ്നമില്ല. എന്നാല്‍ ഇവിടെ നമ്മള് ചെയ്യുന്ന പ്രവൃത്തികള്‍ മറ്റ് ചിലര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ചില ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടി കുടുപിടിക്കുകയാണ്. ഒരു അജണ്ടയുടെ പേരിലാണ് കൊവിഡ് വന്ന് ഇത്രയും ജനങ്ങള്‍ വീട്ടിലിരിക്കുന്ന സമയത്ത് വനം വകുപ്പിന്റെ കീഴില്‍ പാമ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തേണ്ട കാര്യമെന്താണ്. എല്ലാം ഒരു അജണ്ടയുടെ പേരിലാണ് നടക്കുെത്.
വനത്തില്‍ ഇന്ന് മാലിന്യം കൊണ്ടുപോയിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. ഇത് തടയാനോ വൃത്തിയാക്കാനോ ഉള്ള ആര്‍ജവം ആര്‍ക്കും കാണാനില്ല. 202 കിംഗ് കോബ്ര 30 വര്‍ഷം കൊണ്ട് പതിനായിരക്കണക്കിന് പാമ്പുകളും 202 രാജ വെമ്പാലകളേയും പിടിച്ചു. ആ എന്ന് വിളിച്ച് ബോധവത്കരണ ക്ലാസ് നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. സ്വന്തം കയ്യില്‍ നിന്ന് പൈസയെടുത്ത് ഫോറസ്റ്റിനും നാടിനും സേവനം ചെയ്ത തനിക്ക് ചെറിയ ഒരു ആദരമെങ്കിലും നല്കേണ്ടതല്ലേ. ഇത് എന്താ അടിമ സംസ്ഥാനമാണോ കേരളം. വനം വകുപ്പിലെ ഒരു ഓഫീസര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ പോയിട്ട് അവിടുത്തെ ഓഫീസര്‍മാരമായിട്ട് നില്ക്കുന്ന ഫോട്ടോ കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടെന്ന രീതിയിലാണ് അവിടുന്ന് മാറ്റിച്ചത്. ഞാനെന്താ തീവ്രവാദിയാണോ, അതോ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണോ. തനിക്കെതിരെ നടക്കുന്ന നീക്കത്തിന് പിന്നില്‍ ഒരു വ്യക്തിയാണെന്നും വാവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: