തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍വരുന്ന റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്കാന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ പയറുവര്‍ഗങ്ങള്‍ സംസ്ഥാനം വകമാറ്റി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയില്‍ ലഭിച്ച കടലയും പയറുമാണ് വകമാറ്റിയതെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ വിതരണംചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിലേക്ക് പയറും കടലയും തികയാതെ വന്നപ്പോഴായിരുന്നു ഇത്. അതോടെ കേന്ദ്രപദ്ധതിയിലെ വിതരണം പലയിടങ്ങളിലും താറുമാറായി. നവംബര്‍ മാസം വിതരണം ചെയ്യേണ്ട പയറുവര്‍ഗങ്ങള്‍ ജനുവരിയായിട്ടും കാര്‍ഡുടമകളില്‍ ഭൂരിഭാഗത്തിനും ലഭിച്ചിട്ടില്ല. നവംബര്‍ വരെയേ ഈ പദ്ധതിയുണ്ടായിരുന്നുള്ളൂ. 38 ലക്ഷം സപ്ലൈകോ ഏറ്റെടുത്താണ് റേഷന്‍കടകളിലൂടെ വിതരണംചെയ്യാനായി ഇവ എത്തിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് തയ്യാറാക്കലും സപ്ലൈകോയ്ക്കായിരുന്നു. ഇതാണ് കേന്ദ്രവിഹിതം വകമാറ്റുന്നതിലേക്കു നയിച്ചത്.കാര്‍ഡുടമകള്‍ക്കാണ് സംസ്ഥാനത്ത് സൗജന്യ പയറുവര്‍ഗങ്ങള്‍ക്ക് അര്‍ഹതയുള്ളത്.
ഡിസംബര്‍ അവസാനത്തോടെ മാത്രമാണ് റേഷന്‍കടകളില്‍ കടലയും പയറുമെത്തിയത്. ചില റേഷന്‍കടകളില്‍ ശനിയാഴ്ചയോടെയാണ് പയറുവര്‍ഗങ്ങള്‍ ലഭ്യമാക്കിയത്. പ്രതീക്ഷിച്ച സമയത്ത് സപ്ലൈകോയ്ക്ക് വിതരണക്കാര്‍ സാധനങ്ങള്‍ എത്തിക്കാതിരുന്നതാണ് വിതരണം ഇത്രയും വൈകാന്‍ കാരണം. എ.എ.വൈ. (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുടമകള്‍ക്കാണ് കോവിഡുകാലത്ത് കേന്ദ്രം പയറുവര്‍ഗങ്ങള്‍ അനുവദിച്ചത്. പ്രതിമാസം കാര്‍ഡൊന്നിന് ഒരുകിലോ കടലയോ പയറോ നല്‍കുന്നതായിരുന്നു പദ്ധതി. ഓരോ മാസത്തെയും വിഹിതം മുന്‍കൂറായി കേന്ദ്രം സംസ്ഥാനത്തിനു നല്‍കുകയും ചെയ്തിരുന്നു. ഇതാണ് പിണറായി സര്‍ക്കാര്‍ വകമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: