പൂവാര്‍: കരുംകുളം കൊച്ചുതുറ ചര്‍ച്ചിലെ ഇടവകവികാരിയെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടവക വികാരി ഉള്‍പ്പെടെ നാലുപേരെ കഴിഞ്ഞദിവസം മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയതുറ സ്വദേശികളായ 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പുതിയതുറ സ്വദേശികളായ സതീഷ്, ബനഡിക്ട്, ജോസ്, സ്റ്റൈയില്‍, ഷാജി, വിന്‍സെന്റ്, റിജോ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കും എതിരെയാണ് കേസെടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം-പൂവാര്‍ റോഡിലെ ഗതാതഗതം തടസപ്പെടുത്തിയതിനെതിരെ കേസെടുത്തു. കണ്ടാല്‍ അറിയുന്ന 25-പേര്‍ക്കെതിരെയാണ് കാഞ്ഞിരംകുളം പോലീസ് കേസെടുത്തത്. കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയ ഇടവക വികാരി ഫാ. പ്രബിന്, ചര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ സന്ധ്യാസോളമന്, ബിജോയ്, വെബിന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇടവകവികാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധി ച്ചെത്തിയ ഇടവകാംഗങ്ങളാണ് വിഴിഞ്ഞം-പൂവാര്‍ റോഡ് മണിക്കൂറുകളോളം ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് കരുംകുളം കൊച്ചുതുറയില്‍ സംഘര്‍ഷം ഉണ്ടായത്. കൊച്ചുതുറയിലെ പ്രധാനറോഡിലെ വെള്ളം ഗ്രൗണ്ടില്‍ നിറയുന്നതിനെ തുടര്‍ന്ന് പ്രധാന റോഡില്‍ ജെഎസ്എസി ക്ലബിലെ അംഗങ്ങള്‍ വഴി കെട്ടിയടച്ചിരുന്നു. ഇതിനിടെ പ്രധാന റോഡില്‍ നിറഞ്ഞതോടെ മഴവെള്ളം ഇടവക വികാരിയുടെ നേതൃത്വത്തില്‍ കെട്ടിയടച്ച ഭാഗം തുറക്കാന്‍ ശ്രമിച്ചതാണ് ക്ലബ്ബുകാര് തടഞ്ഞത്. ഇതോടെ ഇടവകക്കാരും ക്ലബ്ബുകാരും ഇരുചേരിയായി തിരിഞ്ഞ് വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: