കണ്ണൂര്‍: ഗെയില്‍ പൈപ്പ് ലൈനിലൂടെ വീടുകളില്‍ പാചക വാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഉടന്‍ ആരം‘ിക്കും. മുംബൈയിലെ ഏജന്‍സിയാണ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയില്‍ കൂടാളിയിലെ സിറ്റി ഗ്യാസ് സ്റ്റേഷന് സമീപമുള്ള വീട്ടുകാര്‍ക്കാണ് ആദ്യം കണക്ഷന് നല്‍കുക. കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ സിറ്റി ഗ്യാസ് ആദ്യമെത്തും. ചക്കരക്കല്‍– കൂടാളി റോഡിലുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മാര്‍ച്ചില്‍ കണക്ഷന് നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിഎത്തീന് പൈപ്പാണിടുന്നത്.ഇതിനൊപ്പം ചാലോട് മേലെ ചൊവ്വ മെയിന്‍ പൈപ്പ് ലൈനിന്റെ പണിയും ആരം‘ിക്കും. ഘട്ടംഘട്ടമായി തലശ്ശേരി-മാഹി മെയിന്‍ പൈപ്പ് ലൈനിന്റെയും തളിപ്പറമ്പിലേക്കുള്ള ലൈനിന്റെയും പണി തുടങ്ങും. ഇതിനുള്ള ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. വീടുകളില്‍ ഗ്യാസ് എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് ഡിഡ്ട്രിബ്യൂഷന്‍ പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്രൂപ്പുമാണ് ഏറ്റെടുത്തിട്ടുള്ളത്. പൈപ്പഡ് നാച്ചുറല്‍ ഗ്യാസി (പിഎന്‍ജി)ന് പുറമെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും (സിഎന്‍ജി) വിതരണം ചെയ്യാന്‍ പദ്ധതിയുണ്ട്.
ജില്ലയിലെ 53 വില്ലേജുകളിലെ 82 കിലോമീറ്റര്‍ പ്രദേശത്തിലൂടെയാണ് കൊച്ചി-മംഗളൂരു ഗെയില്‍ മേജര്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ബാവുപ്പറമ്പ് ഉള്‍പ്പെടെ ആറ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കടവത്തൂര്‍, ഓലയിക്കര, കൂടാളി, അമ്മാനപ്പാറ, മാത്തില്‍ എന്നിവയാണ് വാള് സ്റ്റേഷനുകള്‍. 16 കിലോമീറ്റര്‍ ഇടവിട്ടാണ് വാള് സ്റ്റേഷന്. 100കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് മേജര്‍ സ്റ്റേഷനുണ്ടാവുക.— കാലങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയായിരുന്ന സംസ്ഥാനത്തെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പുനരാരംഭിക്കുകയായിരുന്നു. നാളെ പൈപ്പ് ലൈനിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: