കണ്ണൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പന ജില്ലയില്‍ വ്യാപകം. നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം ദിനംപ്രതി വര്‍ദ്ധിക്കുന്നു. പൊതുസ്ഥലങ്ങളിലടക്കം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങളും മയക്കുമരുന്നുകളും പരസ്യമായി പരസ്പരം കൈമാറുന്ന സ്ഥിതിയാണ്. പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പനയ്ക്ക് പിന്നില്‍ വന്‍ ശ്യംഖലതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിച്ച വിപണന ശൃംഖലയിലെ ഏജന്റുമാര്‍ മുഖാന്തിരം നാട്ടിന്‍പുറങ്ങളിലേയും നഗരപ്രദേശങ്ങളിലേയും വ്യാപര സ്ഥാപനങ്ങളിലും വഴിയോര കച്ചവടം കേന്ദ്രങ്ങളിലുമെത്തിച്ച് വന്‍തുക ലാഭമുണ്ടാക്കുകയാണ് ഇത്തരം ലോബികള്‍. ഇരട്ടിയോളം തുക വില്‍പ്പന വഴി ലാഭം ലഭിക്കുമെന്നതിനാല്‍ ചില വ്യാപാര സ്ഥാപനങ്ങളും ബങ്ക് ഉടമകളും മറ്റും വില്‍പ്പന ഏറ്റെടുക്കാന്‍ തയ്യാറാവുകയാണ്.
യുവാക്കളടക്കം പ്രായഭേദമന്യേ ഇത്തരം പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും ആവശ്യക്കാരായി എത്തുന്നുവെന്നത് പല കച്ചവടക്കാര്‍ക്കും ചാകരയാവുയാണ്. സ്ഥിരമായി ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം വസ്തുക്കള്‍ ലഭിക്കുന്ന ചെറിയപെട്ടിക്കട മുതല്‍ എല്ലാ സ്ഥാപനങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ചെങ്കല്‍ പണകള്‍, വാഹന തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്ക്കിടയിലുമാണ് ലഹരി വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. പൊതു ഇടങ്ങളിലും പൊതു യാത്രാ വാഹനങ്ങളിലും വെച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും പരാതി വ്യാപകമാവുന്നുണ്ട്. ബസ്സിലും മറ്റും യാത്ര ചെയ്യുന്ന ലഹരി ഉപയോഗിക്കുന്നവര്‍ മാസ്ക് മാറ്റി തുപ്പുകയും മറ്റും ചെയ്യുന്നത് പലപ്പോഴും കൊവിഡ് രോഗവ്യാപനത്തിന് പോലും വഴിയൊരുക്കും. മടിക്കുത്തിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ലഹരി വസ്തുക്കളുടെ പാക്കറ്റുകള്‍ പരസ്യമായെടുത്ത് കൂടെയുളളവര്‍ക്ക് നല്‍കുന്നത് പതിവുകാഴ്ചയായി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തളിപ്പറമ്പിലും ഇരിക്കൂറിലും പുതിയതെരുവിലും മയക്കുമരുന്ന്, ഹാഷിഷ് ഓയില്‍ തുടങ്ങി വിവിധ ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവം നിരോധിത ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നു വ്യാപാരത്തിന്റെയും വന്‍ റാക്കറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. എക്സൈസ് വകുപ്പ് സജീവമായ പരിശോധനകളുമായി മുന്നോട്ടു പോവുമ്പോഴും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും ആഢം‘ര വാഹനങ്ങളിലുമായി ലഹരി മാഫിയ സംഘം ജില്ലയിലെമ്പാടും വിലസുകയാണ്. ലഹരി മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം ഭീതിദായകമായ നിലയിലേക്ക് നീങ്ങുന്ന ജില്ലയിലെ പൊതുസമൂഹവും ‘ഭരണകൂടവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ദുരന്തം വരുത്തിവെയ്ക്കലാവും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: