പ്രൊഫ. വിവേക് സിംഗ്
വിവേക് കോളേജ് ഓഫ് കൊമേഴ്സ് – മുംബൈ
100 കോടി ജനസംഖ്യയിലെത്താന്‍ ലോകത്തിന് 20 ലക്ഷം വര്‍ഷം കാത്തിരിക്കേണ്ടി വന്നു, എന്നാല്‍ 220 വര്‍ഷത്തിനിടയില്‍ (1804 മുതല്‍ 2024 വരെ) ലോക ജനസംഖ്യ 100 കോടിയില്‍ നിന്ന് 800 കോടിയായി ഉയരുമെന്നത് ആശ്ചര്യകരമാണ്. ഇന്ത്യയില്‍ പ്രതിദിനം ശരാശരി 70000 കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 25 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്.
ഇന്ത്യയുടെ വിസ്തീര്‍ണ്ണം ലോകത്തിന്റെ 2.45% ആണ്, അതില്‍ 18% ആളുകള്‍ വസിക്കുന്നു. ലോകത്തെ ജലസ്രോതസ്സുകളില്‍ 4% മാത്രമേ ഇന്ത്യയിലുള്ളൂ. ജനസംഖ്യാവളര്‍ച്ചയാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. ജനസംഖ്യ നിയന്ത്രിക്കാന്‍ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണ നിയമം അത്യാവശ്യമാണെന്ന വാദം ഉയരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഇന്ന് ലോകത്തിന്റെ മൊത്തം ജനസംഖ്യ 7.7 ബില്ല്യണ്‍ ആണ്. 1804 ല്‍ ലോക ജനസംഖ്യ 1 ബില്ല്യണിലെത്തി. ഒരു ബില്യണ്‍ മുതല്‍ 2 ബില്ല്യണ്‍ വരെ ജനസംഖ്യയിലെത്താന്‍ ലോകത്തിന് 123 വര്‍ഷമെടുത്തു. 1927 ല്‍ ലോക ജനസംഖ്യ 2 ബില്ല്യണ്‍ ആയി ഉയര്‍ന്നു. 33 വര്‍ഷത്തിനുശേഷം 1959 ല്‍ ലോക ജനസംഖ്യ 3 ബില്ല്യണ്‍ ആയി ഉയര്‍ന്നു.
ഇതിനുശേഷം, ജനസംഖ്യ ജ്യാമിതീയമായി വളരാന്‍ തുടങ്ങി. 12 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 1 ബില്ല്യണ്‍ വര്‍ദ്ധിച്ചു. 1999 ല്‍ ലോക ജനസംഖ്യ 6 ബില്ല്യണ്‍ കടന്നു. 21 വര്‍ഷത്തിനുള്ളില്‍, 2020 അവസാനത്തോടെ ലോക ജനസംഖ്യ 1.7 ബില്യണ്‍ വര്‍ദ്ധിച്ച് 7.7 ബില്യനായി. ഇത് തുടരുകയാണെങ്കില്‍, 2050 ആകുമ്പോഴേക്കും ലോകത്തെ മൊത്തം ജനസംഖ്യ 10 ബില്ല്യണിലെത്തും.
ഈ ആഗോള ജനസംഖ്യാ വര്‍ധനവിന് ഏറെ സംഭാവന നല്‍കിയ രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. 1000 ല്‍ ഇന്ത്യയിലെ ജനസംഖ്യ 7.5 കോടി ആയിരുന്നു. 1501 ല്‍ രാജ്യത്തെ ജനസംഖ്യ 11 കോടിയായി ഉയര്‍ന്നു. 1801 ലാകട്ടെ ഇത് 19 കോടി ആയിരുന്നു. 100 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ജനസംഖ്യ 40 ദശലക്ഷമാണ് വര്‍ദ്ധിച്ചത്. 1901 ല്‍ ഇന്ത്യയിലെ ജനസംഖ്യ 23 കോടി ആണെങ്കില്‍ 1951 ല്‍ 36 കോടിയും, 2001 ല്‍ 102 കോടിയും, 2011 ല്‍ 121 കോടിയുമായി വര്‍ദ്ധിച്ചു. ഇന്ന് 2020 അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 140 കോടിയാണെന്ന് കണക്കാക്കപ്പെടുന്നു.
ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് 2027 ല്‍ ഇന്ത്യയിലെ ജനസംഖ്യ ചൈനയേക്കാള്‍ കൂടുതലാകും. 2019 ല്‍ ചൈനയിലെ ജനസംഖ്യ 143 കോടി ആയിരുന്നു, ഇന്ത്യയിലെ ജനസംഖ്യ 137 കോടിയും. ഇന്ന് ചൈനയിലെയും ഇന്ത്യയിലെയും ജനസംഖ്യയില്‍ 60 ദശലക്ഷം മാത്രമാണ് വ്യത്യാസം. ചൈനയുടെ വിസ്തീര്‍ണ്ണം ഇന്ത്യയുടെ വിസ്തൃതിയുടെ മൂന്നിരട്ടിയിലധികമാണെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ മൊത്തം വിസ്തീര്‍ണ്ണം 3287263 ചതുരശ്ര കിലോമീറ്ററാണെങ്കില്‍, ചൈനയുടേത് 9596961 ചതുരശ്ര കിലോമീറ്ററാണ്.
ലോകത്തെ 7% ജലം ചൈനയിലുണ്ട്, അതേസമയം ലോകത്തിലെ ജലത്തിന്റെ 4% മാത്രമാണ് ഇന്ത്യയിലുള്ളത്. ജനസാന്ദ്രതയുടെ കാര്യത്തില്‍, ചൈനയിലെ സ്ഥിതി നമ്മേക്കാള്‍ 3 മടങ്ങ് മികച്ചതാണ്. ഇന്ത്യയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 440 പേരാണെങ്കില്‍ ചൈനയിലേത് 148 പേര്‍ മാത്രമാണ്.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കാന്‍ ചൈന കര്‍ശന നിയമങ്ങള്‍ നടപ്പാക്കുകയാണ്. ജനസംഖ്യാ നിയന്ത്രണ നയം കര്‍ശനമായി നടപ്പാക്കി. 1970 ല്‍ ചൈന ‘രണ്ട് ശിശു നയം’ സ്വീകരിച്ചു. 1979 ല്‍ ചൈന ‘രണ്ട് ശിശു നയം’ ‘ഒരു ശിശു നയം’ എന്നാക്കി മാറ്റി.
ഇതോടെ 400 ദശലക്ഷം കുട്ടികള്‍ ജനിക്കുന്നത് തടയാനായി എന്നാണ് ചൈനയുടെ കണക്ക്. ഇല്ലെങ്കില്‍ ഇന്ന് ചൈനയിലെ ജനസംഖ്യ 180 കോടിയിലധികമാകുമായിരുന്നു. ചൈനയില്‍, ശിശു ജനനനിരക്ക് വളരെ താഴ്ന്നതിനാല്‍ 2015 ല്‍ ചൈനയ്‌ക്ക് ‘ഒരു ശിശു നയം’ അവസാനിപ്പിക്കേണ്ടിവന്നു.
എന്നാല്‍ ഇന്ത്യ ജനസംഖ്യാവളര്‍ച്ചയുടെ പ്രശ്‌നം ഒരിക്കലും ഗൗരവമായി എടുത്തില്ല. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് ഒരു നയവും രൂപപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത.
നിരക്ഷരത, തൊഴിലില്ലായ്മ, അഴിമതി, ബാലവേല, മനുഷ്യകടത്ത്, ദാരിദ്ര്യം, രോഗം, പട്ടിണി എന്നിവയുടെ പ്രശ്‌നങ്ങള്‍ ജനസംഖ്യാ വര്‍ധനയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന്, ഇന്ത്യയുടെ സ്ഥാനം ആഗോള പട്ടിണി സൂചികയില്‍ 102-ാം സ്ഥാനത്തും വിദ്യാഭ്യാസ സൂചികയില്‍ 145-ാം സ്ഥാനത്തും ലോക സന്തോഷ സൂചികയില്‍ 140-ാം സ്ഥാനത്തും മാനവ വികസന സൂചികയില്‍ 129-ാം സ്ഥാനത്തുമാണ്.
ഒന്നില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണ നിയമത്തിനായി കഴിഞ്ഞ വര്‍ഷം ബിജെപി എംപി രാകേഷ് സിന്‍ഹ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ജനസംഖ്യാ നിയന്ത്രണത്തിനായി ഇന്ത്യ ഒരു നയവും ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.1976 ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമഗ്രമായ ചര്‍ച്ചയ്‌ക്ക് ശേഷം പാസാക്കി. ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം എന്നീ പദങ്ങള്‍ ചേര്‍ത്തു. 44 വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഗുരുതരമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. വെങ്കടാചാലയ്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അവഗണിക്കുകയായിരുന്നു.
ശരിയായ ജനസംഖ്യാ നിയന്ത്രണ നിയമങ്ങളുടെ അഭാവത്തില്‍, ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. വിഭവങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: