ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്
മലയാളഗവേഷണവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍, സാമൂതിരി ഗുരുവായൂരപ്പന്‍കോളേജ്, കോഴിക്കോട്
മതതീവ്രവാദത്തിന്റെ വക്താക്കള്‍ വലിച്ചെറിയുന്ന എല്ലിന് കഷ്ണങ്ങള്‍ നൊട്ടിനുണഞ്ഞ് അവര്‍ക്കു വേണ്ടി വിടുപണിയെടുക്കുന്ന പെയ്ഡ് ജേര്‍ണലിസ്റ്റുകളുടെ അഭിശപ്തജീവിതത്തിലേക്ക് ഉള്ളുണര്‍വോടെ ദൃഷ്ടിപായിക്കുന്ന വ്യത്യസ്തമായ ഒരു നോവലാണ് രവിവര്‍മത്തമ്പുരാന്റെ ‘ഭയങ്കരാമുടി’ സമൂഹമനസ്സിലും വ്യക്തിമനസ്സിലും തളംകെട്ടിക്കിടക്കുന്ന അവ്യാഖ്യേയമായ ഭീതിയുടെയും വിചിത്രമായ വെറുപ്പിന്റെയും സുക്ഷ്മമായ ആവിഷ്കാരമാണ് ഈ നോവല്‍. സമകാലിക കേരളീയസമൂഹത്തെ അടിമുടി ഗ്രസിച്ച വിപത്കരമായ ബൗദ്ധികാധിനിവേശത്തിന്റെയും മാധ്യമ ഹൈജാക്കിംഗിന്റെയും പിന്നാമ്പുറക്കഥകളിലേക്ക് ധൈര്യപൂര്‍വം കടന്നുചെന്ന് താന്‍ കണ്ടെത്തിയ അത്തരം അപ്രിയ സത്യങ്ങള്‍ ആര്‍ജവത്തോടെ രേഖപ്പെടുത്തുകയാണ് രവിവര്മ്മത്തമ്പുരാന്. പുകള്‍പെറ്റ നമ്മുടെ മതേതരസങ്കല്‍പത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ തുറന്നു കാട്ടുകയും തുറന്നെതിര്‍ക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ എഴുത്തുകാരന്റെ സാംസ്കാരികപ്രവര്‍ത്തനമെന്ന് ഈ നോവലിസ്റ്റ് ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ സത്ഫലമാണ് ‘ഭയങ്കരാമുടി’. മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു കലാകാരന്റെ ജീവിതാഭിമുഖീകരണമാണ് ഈ നോവല്‍.
കാപട്യത്തിന്റെ പൊയ്മുഖങ്ങള്‍
സമകാലിക ജീവിതത്തിന്റെ നാഡിമിടിപ്പ് രേഖപ്പെടുത്തുന്ന മുപ്പത്തിയൊന്പത് അദ്ധ്യായങ്ങളിലൂടെ നോവല്‍ പുരോഗമിക്കുമ്പോള്‍ അഴിഞ്ഞുവീഴുന്നത് കാപട്യത്തിന്റെ പൊയ്മുഖങ്ങളാണ്. തകര്‍ന്നു നിലംപതിക്കുന്ന തമസ്സിന്റെ ഗോപുരങ്ങളാണ് ലോകം ആദരവോടെ നോക്കിക്കണ്ട ഉന്നതമായ നമ്മുടെ മാധ്യമസംസ്കാരത്തിന് സമീപകാലത്ത് പിണഞ്ഞ ദുരന്തഛവി കലര്‍ന്ന അപചയത്തിന്റെ ഏറ്റവും സത്യസന്ധവും സര്‍ഗാത്മകവുമായ ആവിഷ്കാരമെന്ന നിലയിലാണ് ഈ നോവല്‍ ചരിത്രത്തിലിടം പിടിക്കേണ്ടത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും കെ.പി കേശവമേനോനും വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുമടക്കമുള്ള ഉന്നതവ്യക്തിത്വങ്ങളുടെ ദീപ്തസാന്നിദ്ധ്യംകൊണ്ട് തേജോമയമായ മലയാള പത്രപ്രവര്‍ത്തന ലോകത്തിന്ന് കള്ളനാണയങ്ങളുടെ കിരാതനടനമാണ് ഏറിയകൂറും അരങ്ങേറുന്നത്. (നട്ടെല്ലൂരി ഊന്നു വടിയാക്കി നടക്കാത്ത ധീരന്മാരുടെ വംശം പത്രപ്രവര്‍ത്തന ലോകത്ത് കുറ്റിയറ്റു പോയിട്ടില്ല എന്ന സത്യം കാണാതിരിക്കുന്നില്ല). മതതീവ്രവാദത്തിന്റെ പ്രചാരകര്‍ വച്ചുനീട്ടുന്ന പ്രലോഭനങ്ങളില്‍ വശംവദരായി ദേശദ്രോഹഭാവനയ്ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയും സ്വാര്‍ത്ഥലാഭത്തിനായി സ്വന്തം നാടിന്റെ മാനബിന്ദുക്കളെ ഇകഴ്ത്തിക്കാട്ടാനുതകുന്ന പ്രതിലോമചിന്തകള്‍ സമര്‍ത്ഥമായി ലേഖനങ്ങളിലൂടെയും കഥകളിലൂടെയും നോവലുകളിലൂടെയും ഒളിച്ചു കടത്തുവാന്‍ കങ്കാണിപ്പണിയെടുക്കുന്ന ഒട്ടേറെ എഡിറ്റര്‍മാരെക്കുറിച്ച് പലതവണ നാം കേട്ടിട്ടുണ്ട്.
കടല്ത്തീരത്തിരുന്നോ പാര്‍ക്കിലിരുന്നോ ഒഴിവുവേളകളിലെ ചര്‍ച്ചകള്‍ക്ക് എരിവു പകരുക എന്ന താത്കാലിക ലക്ഷ്യസാധ്യത്തിനായി ഇത്തരം സത്യങ്ങള്‍ അടക്കം പറച്ചിലിന്റെ സ്വരത്തില്‍ മലയാളികളായ നാം പങ്കുവെക്കാനും ശ്രമിച്ചിരിക്കാം. ധാര്‍മികരോഷം കലര്‍ത്തിയ വാക്കുകളുപയോഗിച്ച് തീവ്രവാദചിന്തയുടെ ഈ ഒളിപ്പോരിനെക്കുറിച്ച് നാമേറെ വാചാലരായിട്ടുണ്ട്. എന്നാല്‍ നമ്മളില്‍നിന്ന് വ്യത്യസ്തമായി രവിവര്‍മ്മത്തമ്പുരാനിലെ നോവലിസ്റ്റ് ഈ കഠിനയാഥാര്‍ഥ്യം, നോവലെന്ന സാംസ്കാരികരൂപത്തിലൂടെ പ്രകാശിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയം. ഈ നോവലില്‍ പൊതുസമൂഹത്തിന് പ്രിയങ്കരമായതൊന്നും തന്നെയില്ല. ഹിതകരമായതേറെയുണ്ടുതാനും. സ്വയംകൃതാനര്‍ഥം എന്നു വിളിക്കാവുന്ന ദുരന്തം വേട്ടയാടിയ ഈ നോവലിലെ മുഖ്യകഥാപാത്രമായ ആസാദ് മോഹന്റെ ജീവിതം സമൂഹത്തിന് ഒരു മുന്നറിയിപ്പാണ്. ആസാദ് മോഹന്‍ എന്ന പത്രാധിപര്‍ രാത്രി സമയത്ത് ജോലിസ്ഥലത്തുവെച്ച് അവിചാരിതമായി മരണത്തെ പുല്കുന്നത് ചിത്രീകരിച്ചുകൊണ്ടാണ് നോവലാരംഭിക്കുന്നത്.
നിഗൂഢതയുടെ ഈ കൊടിയേറ്റത്തോടെ തുടക്കത്തില്‍തന്നെ നോവല്‍ പ്രക്ഷുബ്്ധമായിത്തീരുന്നു. അയാളുടെ അകാലമരണത്തെ ചുറ്റിപ്പറ്റി വളര്‍ന്ന ദുരൂഹതയുടെ മുള്പ്പടര്പ്പുകള് വകഞ്ഞൊരുക്കുവാന് നിയുക്തനായി സി.ഐ നരേന്ദ്രന്റെ കുറ്റാന്വേഷണ പരിശ്രമങ്ങളിലൂടെ നോവല്‍ അസ്വസ്ഥതയുടെ അഗ്നിപര്വ്വതങ്ങളിലേക്ക് കിതപ്പേതുമില്ലാതെ കടന്നുചെല്ലുന്നു. അതോടെ നാമിന്നുവരെ ഗൗരവബുദ്ധ്യാ ചര്‍ച്ച ചെയ്യാതിരുന്ന വാര്‍ത്തകളും സാമൂഹ്യവീക്ഷണങ്ങളും പൊടുന്നനെ നോവലിലേക്ക് പടര്‍ന്നുകയറുന്നു.
മതതീവ്രവാദത്തിന്റെ വ്യാപനം കേരളീയ സാംസ്കാരികപരിസരത്തില്‍ സൃഷ്ടിക്കുന്ന ഗംഭീരമായ വിഷപ്പുകകളും സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ പാകപ്പെടുത്തിയെടുക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താനുള്ള ഛിദ്രശക്തികളുടെ നിരന്തര പരിശ്രമങ്ങള്‍, അതിരുകടന്ന ന്യൂനപക്ഷപ്രീണനത്തിന്റെയും തീവ്രവാദത്തിന്റെയും എതിര്പ്രതികരണമെന്ന നിലയില്‍ ശക്തി പ്രാപിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയുടെ ഹിംസാത്മക ഭാവങ്ങള്‍, സങ്കുചിതമായ മതസാമുദായിക വീക്ഷണങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന മാധ്യമമുതലാളിമാരുടെ കുതന്ത്രങ്ങള്‍, ദേശീയ സുരക്ഷിതത്വത്തെ ശിഥിലമാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബൗദ്ധികമേഖലയില്‍ പണിയെടുക്കുന്ന വ്യാജ സാംസ്കാരികപ്രവര്‍ത്തകരുടെ ഇടപെടലുകള്‍- ഭയങ്കരമുടി’ ഇവയെല്ലാം തന്നെ ചര്ച്ചാവിധേയമാക്കുന്നുണ്ട്. പരസ്പരപോഷകങ്ങളായി വര്‍ത്തിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ അതിന്റെ മടയില്‍ കയറി വെല്ലുവിളിക്കുകയാണ് നോവലിസ്റ്റ്.
സമകാലത്തിന്റെ കാല്പ്പെരുമാറ്റങ്ങള്
മലബാര്‍കലാപവും നിവര്‍ത്തന പ്രക്ഷോഭവും ഗുജറാത്തുകലാപവും ഇന്ദിരാവധവും വിദ്യാഭ്യാസ മന്ത്രിയുടെ വസതിയുടെ പേരുമാറ്റവും ഒ. വി. വിജയന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണവും ഇമെയില്‍ വിവാദത്തിന്റെ അകപ്പൊരുളുകളും മലബാര്സംസ്ഥാനത്തിനു വേണ്ടിയുള്ള ചിലരുടെ മുറവിളിയും തീവ്രവാദഗ്രൂപ്പുകളുടെ പ്രവര്‍ത്തനരീതികളും ചരിത്രഗ്രന്ഥങ്ങളിലെ പാഠവിശകലനങ്ങളും ശ്രീനാരായണഗുരുവും ക്രിസ്തീയ പുരോഹിതനും തമ്മില്‍ നടന്ന സംവാദവും മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പുകളും സര്‍വകലാശാലാ സിലബസിലിടം പിടിച്ച തീവ്രവാദിയുടെ കവിതയും മതപഠനക്ലാസ്സുകളില്‍ പൂത്തുലയുന്ന വര്ഗീയഭാവനകളും എന്തിനേറെ പറയുന്നു മലാല യൂസഫ്സായിയുടെ നിലപാടുകളും വരെ ഈ നോവലില്‍ ഇടംപിടിക്കുന്നുണ്ട്.
സാമൂഹികമായ ഇത്തരം വിഷയങ്ങളുടെ അവതരണത്തിനിടയിലും ആസാദ്മോഹന്റെയും തന്‍വീറിന്റെയും നരേന്ദ്രന്റെയും ശ്രുതകീര്ത്തിയുടെയും മൈമൂനത്തിന്റെയും ജീവിതകഥ ആഖ്യാനം ചെയ്യുവാനും നോവലിസ്റ്റ് മനസ്സിരുത്തിയിട്ടുണ്ട്. സാമൂഹികതയും വൈയക്തികതയും പരസ്പരപൂരകങ്ങളാണെന്ന വിചിത്രമായ സത്യത്തിലേക്കാണ് രസച്ചരട് പൊട്ടാത്ത ഈ ആഖ്യാനതന്ത്രം നമ്മെക്കൊണ്ടെത്തിക്കുന്നത്. ചരിത്രവും വ്യക്ത്യനുഭവങ്ങളും കൂടിക്കലരുകയും അവ നോവലില്‍ കലാപരതയുടെ തിരയിളക്കം സൃഷ്ടിക്കുകയും ചെയ്യുന്നതെങ്ങനെയെന്നറിയാന്‍ ഈ നോവല്‍ നമ്മെ സഹായിക്കുന്നു. ചരിത്രത്തെക്കുറിച്ചുള്ള രവിവര്മ്മതമ്പുരാന്റെ നിലപാടുകളോട് എല്ലാ വായനക്കാരും യോജിച്ചുവെന്ന് വരില്ല. ടിപ്പുസുല്‍ത്താനെക്കുറിച്ചും വിമോചനസമരത്തെക്കുറിച്ചും മലബാര്‍ കലാപത്തെക്കുറിച്ചും നോവല്‍ പുലര്‍ത്തുന്ന നിലപാടുകള്‍ നിശ്ചയമായും ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതായുള്ള അത്തരം വിയോജിപ്പുകള്‍ക്ക് ഹസ്തദാനം നല്‍കാനുള്ള ജനാധിപത്യബോധം ഈ നോവലില്‍ സന്നിഹിതമാണെന്ന സത്യം നമ്മെ ആഹ്ലാദിപ്പിക്കും. ജനാധിപത്യപരമായ ഈ സമീപനം ഭയങ്കരാമുടിയെ കേവലമൊരു നോവലിന്റെ തലത്തില്‍ നിന്നുയര്‍ത്തി ഒരു സാമൂഹികപാഠ രേഖയാക്കിത്തീര്ക്കുന്നു. പത്രപ്രവര്ത്തകന് കൂടിയായ നോവലിസ്റ്റിന്റെ ജാഗരൂകരായ ചേതന ഈ നോവലിലുടനീളം കരുത്തു കാട്ടുന്നുണ്ട്.
ഇന്നലകളെ മറക്കാത്തവര്‍ക്കും ഇന്നില്‍ ജീവിക്കുന്നവര്‍ക്കും ഭാവികാലത്തെ ശുഭബോധത്തോടെ സ്വപ്നം കാണുന്നവര്‍ക്കും ഈ നോവലിലെ കഥാപാത്രങ്ങളെ നമ്മുടെ പരിസരങ്ങളില്‍ നിന്ന് കണ്ടെടുക്കാനും എളുപ്പമാണ്. തീവ്രവാദത്തിന്റെ മടിത്തട്ടില്‍ പിറന്നുവീണ ഒരു ആഴ്ചപ്പതിപ്പിനെ കെട്ടിലും മട്ടിലും അനുകരിച്ചനുകരിച്ചവസാനം ആ പ്രസിദ്ധീകരണത്തിന്റെ ബാക്ക് സീറ്റിലിരിക്കുന്നവരെപ്പോലും നാണിപ്പിക്കുംവിധം വിധ്വംസാത്മകമായ ഉള്ളടക്കം കുത്തിനിറച്ച് നാടിനെ മലീമസമാക്കുന്ന ആനുകാലികത്തിന്റെ രാഷ്ട്രീയം ഈ നോവല്‍ വായിക്കുമ്പോള്‍ നാം വേഗം തിരിച്ചറിയും. പാരമ്പര്യത്തിന്റെ ഔഷധവേരുകളില്നിന്ന് ഊര്‍ജം സ്വീകരിച്ച് പിറന്നുവീണ കവിതകളെയും ലേഖനങ്ങളെയും പാടേ ഒഴിവാക്കി സമൂഹമനസ്സില്‍ വിദ്വേഷത്തിന്റെ തീക്കാറ്റ് പടര്‍ത്തുക എന്ന കുത്സിതലക്ഷ്യത്തോടെ വേട്ടക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: