കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സിപിഎം മുന്‍ കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈന് പാര്‍ട്ടിയില്‍ ചുമതല നല്കാന് നീക്കം. കഴിഞ്ഞ ജൂണിലാണ് സക്കീറിനെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഡിസംബറില്‍ സസ്പെന്ഷന് കാലാവധി അവസാനിച്ചു.
ഇതോടെ സക്കീറിനെ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തെത്തിക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ചുമതലയില്‍ എത്തിക്കുകയാണ് ലക്ഷ്യം. സക്കീറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് മുന്‍ ലോക്കല്‍ സെക്രട്ടറി കെ.കെ. ശിവന് നല്കിയ പരാതിയില്‍ സി.എം. ദിനേശ് മണി, പി.ആര്. മുരളീധരന് എന്നിവരുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തിരുമാനിച്ചത്.
2016ല്‍ വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ എളമരം കരീം കമ്മീഷനാ
യി നടത്തിയ അന്വേഷണത്തില്‍ സക്കീറിനെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് സക്കീര്‍ വീണ്ടും ഏരിയ സെക്രട്ടറിയായി. ഇയാള്‍ക്കെതിരെ പാര്‍ട്ടി നിയോഗിച്ച മറ്റൊരു അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും വരാനുണ്ട്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ആത്മഹത്യക്കുറുപ്പില്‍ സക്കീര്‍ ഹുസൈന്റെ പേര് പരാമര്‍ശിക്കപ്പെട്ട സംഭവത്തിലാണ് അന്വേഷണം. പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രാദേശിക നേതാക്കളെ സംരക്ഷിക്കാന്‍ സക്കീര്‍ ഇടപെടലുകള്‍ നടത്തിയതായും ആരോപണമുണ്ട്. പാര്‍ട്ടിയെ അറിയിക്കാതെ സക്കീര്‍ ആറു തവണ ബാങ്കോക്കിലേക്ക് നടത്തിയ യാത്രയും വിവാദമായി. ബാങ്കോക്ക് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ കൊച്ചിയിലെ ഒരു ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചതായും പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇത്രയേറെ ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തെളിയിക്കപ്പെട്ടിട്ടും സക്കീറിനെ കൈവിടാന്‍ സിപിഎം നേതൃത്വം തയാറെല്ലന്നതിന്റെ തെളിവാണ് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നടത്തുന്ന നീക്കം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: