തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ വസന്തകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്കി. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതായും നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 അനുസരിച്ച് കൊലപാതക കേസായിട്ടാണ് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അപകട കേസായി മാത്രം പരിഗണിക്കുകയാണ്. ഐപിസിയിലെ സെക്ഷന്‍ 302 മാറ്റി. പകരം സെക്ഷന്‍ 304 ചേര്‍ക്കുകയും ചെയ്തു.
”മകന് വര്‍ഷങ്ങളായി വിവിധ കോണുകളില്‍ നിന്ന് ജീവന് ഗുരുതരമായ ഭീഷണിയായിരുന്നു. മന്ത്രിമാരേയും ഭരണകക്ഷിയെയും വിമര്‍ശിച്ചതിനാല്‍ രാഷ്ട്രീയ ഗുണ്ടകള്‍ ഉള്‍പ്പെടെ നിരവധി കോണുകളില്‍ നിന്ന് ജീവന് ഭീഷണിയും സന്ദേശങ്ങളും ലഭിച്ചു .എന്നാല്‍ ഈ ഭീഷണികളെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസ് ശ്രമിക്കുന്നില്ല. കേരള സര്‍ക്കാരിനോടും കേരള പോലീസിനോടും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പ്രദീപിന്റെ മരണ കേസ് സിബിഐക്ക് കൈമാറാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം”. എന്നാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: