പുനലൂര്‍: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചില്ലായെന്ന് ആക്ഷേപം. തന്മൂലം തമിഴ്നാട്ടില്‍ നിന്നുള്ള ഓട്ടോറിക്ഷക്കാര്‍ കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ സമാന്തര സര്‍വ്വീസ് നടത്തി പണം കൊയ്യുകയാണിപ്പോള്‍. കേരള-തമിഴ്നാട് അതിര്‍ത്തി പിന്നിട്ട് കേരളത്തില്‍ എത്താന്‍ പെര്‍മിറ്റ് ആവശ്യമെന്നിരിക്കെയാണ് തമിഴ്നാട്ടില്‍ നിന്നും ആളെ കുത്തിനിറച്ച് കേരളത്തിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്.
ആര്യങ്കാവിലും, ഇവിടെ നിന്നും ചെങ്കോട്ട, തെങ്കാശ്ശി എന്നിവിടങ്ങളിലേയ്ക്കുമാണ് കോവിഡ് കാലത്തും ദിവസവും നിരവധി ട്രിപ്പുകള്‍ നടത്തുന്നത്. ചെക്ക്പോസ്റ്റ് അധികൃതരുടേയും, പോലീസിന്റെയും അറിവോടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇവര്‍ കേരളത്തില്‍ സര്‍വ്വീസുകള്‍ നടത്തുന്നതെന്ന് ആര്യങ്കാവിലെ ആട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കോട്ടവാസല്‍ കടന്നെത്തുന്ന തമിഴ്നാട് ആട്ടോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇരുഭാഗത്തേക്കും അവരവര്‍ക്ക് പെര്‍മിറ്റുള്ള സ്ഥലങ്ങളില്‍ സര്‍വ്വീസ് നടത്താനുള്ള അനുമതി മാത്രമെ പാടുള്ളൂവെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. സമാന്തര സര്‍വ്വീസുകള്‍ നടത്തുന്ന തമിഴ്നാട് വാഹനങ്ങള്‍ യാത്രക്കാരില്‍ നിന്നും മൂന്നിരട്ടി അധിക ചാര്‍ജ്ജാണ് ഈടാക്കുന്നത്. ആര്യങ്കാവ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തമിഴ്നാട്ടിലേക്ക് ദിവസവും 15 ഓളം ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. ഇത് നിലച്ചതോടെ തുടങ്ങിയ സമാന്തര സര്‍വ്വീസുകളാണ് ഇപ്പോള്‍ യാത്രക്കാരില്‍ നിന്നും അധികതുക ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: