ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ഡിജിസിഐ അടിയന്തിര അനുമതി നല്‍കിയതിന് പിന്നാലെ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദിച്ച് പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരമാണ് ഈ ഉത്തരവെന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടേക്കിന്റെ കൊവാക്‌സിന്‍ എന്നിവയ്‌ക്ക് ഇന്ത്യയില്‍ അടിയന്തിര വിതരണത്തിന് ഡിജിസിഐ അനുമതി നല്‍കി. കോവിഡ് വിമുക്ത ആരോഗ്യ രാജ്യത്തിലേക്ക് നയിക്കുന്നതാണ് ഡിജിസിഐയുടെ ഈ തീരുമാനം, ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരമാണിത്.
കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍, നേഴ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, പോലീസ് തുടങ്ങിയവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പ്രതികല സാഹചര്യത്തില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയാണ്. നിരവധി ജീവനുകള്‍ക്കാണ് അവര്‍ രക്ഷയായത് ഈ നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറയുകയാണെന്നും മോദി അറിയിച്ചു.
കോവിഷീല്‍ഡ്, കോവാക്‌സീന്‍ എന്നീ വാക്‌സീനുകള്‍ക്ക് അനുമതി നല്‍കിയ വിവരം ഡിജിസിഐ മേധാവി തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രാജ്യത്തിന് മുഴുവന്‍ പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന ഈ തീരുമാനം ബന്ധപ്പെട്ട അധികൃതര്‍ തന്നെ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഡിജിസിഐ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മോദി സമൂഹ മാധ്യമത്തിലൂടെ അഭിനന്ദനം അറിയിച്ചത്.
രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് ഒരുമിച്ച് അനുമതി നല്‍കുന്ന രാജ്യം കൂടിയായി ഇന്ത്യ ഇതോടെ മാറി. ഇന്ത്യയുടെ ഈ തീരുമാനത്തിന് ലോകാരോഗ്യ സംഘടനയും അഭിനന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: