ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി അവസാന വാരം പശ്ചിമബംഗാള്‍ സന്ദര്‍ശിച്ചേക്കും. മാസങ്ങള്‍ക്കിടയില്‍ അമിത് ഷാ സംസ്ഥാനത്ത് നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാകുമിത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദര്‍ശനം.
ജനുവരി 30, 31 തീയതികളിലായിരിക്കും അമിത് ഷായുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. കിഴക്കന്‍ ബംഗാളില്‍ അദ്ദേഹം റോഡ് ഷോ നടത്തുകയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയും ചെയ്തേക്കും. ഡിസംബറില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനത്തിനിടെയാണ് പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയുടെ ഭാഗമായത്. ഒന്‍പതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ബംഗാളിലെത്തും. ഇരുനൂറിലധികം സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: