Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഘാനയിലെ ബാംബു ബോയ്‌സ്

മുളംതണ്ടില്‍നിന്ന് മുരളിയുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് നാം ഭാരതീയരാണ്. പക്ഷേ മുളംതണ്ടില്‍നിന്ന് സൈക്കിള്‍ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഘാനക്കാര്‍ക്കാണ്‌

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jan 3, 2021, 06:00 am IST
in Varadyam

പഴയൊരു മലയാളം സിനിമയാണ് ‘ബാംബു ബോയ്‌സ്’ കാട്ടില്‍നിന്ന് നാട്ടിലെത്തുന്ന കാട്ടുജാതിക്കാരും, അവര്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന മുളം കഷണവും, നാട്ടില്‍ അവരുണ്ടാക്കുന്ന ഗുലുമാലുകളുമൊക്കെയായിരുന്നു ആ സിനിമയിലെ ചേരുവകള്‍. പക്ഷേ ഈ മുളയിലെ പ്രാധാന്യം തരിമ്പും അറിയാത്തവരാണ് നമ്മുടെ നാട്ടുകാര്‍. വെട്ടി നിരത്താനും വേലികെട്ടാനുമൊക്കെ മാത്രം നാം മുളയെ ഉപയോഗപ്പെടുത്തി. പക്ഷേ ഘാനക്കാര്‍ അങ്ങനെയല്ല. അവര്‍ക്ക് മുള ആണ്ടവനാണ്. സാക്ഷാല്‍ മുളയാണ്ടവന്‍ !

മുളംതണ്ടില്‍നിന്ന് മുരളിയുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് നാം ഭാരതീയരാണ്. പക്ഷേ മുളംതണ്ടില്‍നിന്ന് സൈക്കിള്‍ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഘാനക്കാര്‍ക്കാണ്. ഘാനയിലെ ‘ബാംബു ഗേള്‍സി’നും ‘ബോയ്‌സിനും.’ അവിടത്തെ നാട്ടിന്‍പുറങ്ങളിലെ ജനജീവിതം മുളം സൈക്കിള്‍ മാറ്റിമറിച്ചിരിക്കുന്നു. സ്റ്റീലിന്റെ ഇരട്ടി ഉറപ്പുള്ള മുളംചട്ടക്കൂടില്‍ രണ്ടും മൂന്നും പേര്‍ പറന്നു നടക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലും, കോണ്‍ക്രീറ്റ് വിരിച്ച രാജപാതയിലും ലോഡും ഓവര്‍ലോഡും വച്ചാണ് ഈ മുളശകടങ്ങളുടെ സുഗമയാത്ര.

‘ഘാനാ ബാംബു ബൈക്ക്’ എന്ന സന്നദ്ധ സ്ഥാപനത്തിന്റെതാണീ കണ്ടുപിടുത്തം. അവര്‍ ഒരുപാട് ഗുണങ്ങളാണ് ഈ സൈക്കിളിന് ചാര്‍ത്തി നല്‍കിയിട്ടുള്ളത്. സ്റ്റീലിനെക്കാള്‍ ഉറപ്പ്, തുരുമ്പ് പിടിക്കില്ല, സൈക്കിള്‍ നിര്‍മാണം മലിനവാതകങ്ങളെ പുറത്തുവിടുന്നില്ല. കാര്‍ബണ്‍ ബഹിര്‍ഗമനം തീരെയില്ല. കാലാവസ്ഥയ്‌ക്ക് കുഴപ്പമുണ്ടാക്കില്ല. വില തുച്ഛം… ഗുണം മെച്ചം…. അതിലൊക്കെ ഉപരി ഒരുപാട് ഗ്രാമീണ് സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് ബാംബു ബൈക്ക് ലീഡര്‍ ‘ബെര്‍ണീസ് ദാപ’ പറയുന്നത്. വലിയൊരു സാമൂഹ്യ വിപ്ലവമാണത്രെ ഈ മുളവണ്ടി ഘാനയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്‌കൂളിലെത്താന്‍ ദൂരക്കൂടുതല്‍ മൂലം പഠിത്തം മുടങ്ങിയ ഗ്രാമീണ കന്യകമാര്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ഗ്രാമങ്ങളില്‍ തൊഴിലവസരം കൂടി. പെട്രോള്‍ വാഹനങ്ങള്‍ കുറഞ്ഞത് അന്തരീക്ഷം ശുദ്ധമാക്കി.

ബെര്‍ണീസ് ദാപയുടെ ലക്ഷ്യം ലാഭം മാത്രമല്ല, ഒരു മുളം സൈക്കിള്‍ വില്‍ക്കുമ്പോള്‍ അടുത്ത സൈക്കിള്‍ ഒരു ഗ്രാമീണ കന്യകയ്‌ക്ക് സൗജന്യമായി നല്‍കും. അതിന് ഐക്യരാഷ്‌ട്ര സംഘടനയുടെ വികസന പദ്ധതി (യുഎന്‍ഡിപി) സഹായവുമുണ്ട്. ഒരു ഫോറസ്റ്ററുടെ മകളായി ഘാനയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ച ദാപയ്‌ക്ക് ഗ്രാമീണ പെണ്‍കുട്ടികളുടെ ദുരിതം നന്നായറിയാം. സ്‌കൂളില്‍ പോകാന്‍ പെട്ട പാട് നന്നായറിയാം. അതാണവരെ മുളകൊണ്ട് സൈക്കിള്‍ ഉണ്ടാക്കുന്നത് സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. ”മുള ഒരു മാന്ത്രിക സസ്യമാണ്” അവര്‍ പറയുന്നു അത് അന്തരീക്ഷത്തിന് നന്മ നല്‍കുന്നു. അതുകൊണ്ടുതന്നെ സൈക്കിള്‍ ഉണ്ടാക്കാന്‍ ഒരു മുള വെട്ടുമ്പോള്‍ പകരം 10 മുളം തൈകള്‍ നടുന്നു. മുളയുടെ ചുവട്ടിലെ വേരുപടലം ആറ് ചതുരശ്ര മീറ്റര്‍ മേല്‍മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുമെന്ന് ഗ്രാമീണരെ ഓര്‍മിപ്പിക്കുന്നു. ഒഴുക്കു വെള്ളത്തില്‍ ഒഴുകാതെ മേല്‍മണ്ണിനെ സംരക്ഷിക്കുമെന്ന് പഠിപ്പിക്കുന്നു. ലോകത്തെ മുളയില്‍ 12 ശതമാനവും ആഫ്രിക്കയിലാണത്രെ ഉള്ളത്. എന്നാല്‍ അതില്‍ ഒരു ശതമാനം പോലും വേണ്ടപോലെ ഉപയോഗിക്കാന്‍ നാട്ടാര്‍ക്ക് അറിയില്ലെന്ന് അവര്‍ പറയുന്നു. അവിടെയാണ് ബെര്‍ണീസിന്റെ ഘാന മാതൃകയാവുന്നത്.

ബാംബു ബൈക്ക് പരീക്ഷണത്തിന്റെ വിജയം പല ശാസ്ത്രജ്ഞന്മാരെയും ഇരുത്തിചിന്തിപ്പിപ്പിക്കുകയാണത്രെ. സ്റ്റീലിനു പകരക്കാനാവാന്‍ മുളയ്‌ക്ക് കഴിയുമോയെന്ന് അവര്‍ ആഴത്തില്‍ ചിന്തിക്കുന്നു. ഒരുപക്ഷേ ഇനിയുമൊരു ഗവേഷണം ആ വഴിക്ക് നടന്നേക്കാം. അങ്ങനെയെങ്കില്‍ മുള ഘടനയ്‌ക്കു മാത്രമല്ല, മറുനാട്ടുകാര്‍ക്കും ‘മുളയാണ്ടവന്‍’ ആയി മാറുക തന്നെ ചെയ്യും.

വാല്‍ക്കഷണം-ശാസ്ത്ര കഥകളിലെ പറക്കും കുപ്പായം നിത്യജീവിതത്തിലേക്ക് കടന്നുവെന്നുവെന്ന് വാര്‍ത്ത. ആദ്യം പരീക്ഷിച്ചത് ബ്രിട്ടീഷ് പര്‍വതാരോഹകര്‍. മലമുകളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുകയാണ് പറക്കും കുപ്പായത്തിന്റെ ആദ്യ ലക്ഷ്യം. പത്ത് മിനിട്ട് നിറുത്താതെ പറക്കാം. ശരാശരി 3658 മീറ്റര്‍ വരെ ഉയരത്തിലെത്താം. ബ്രിട്ടനിലെ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസിന്റെ ഈ കുപ്പായത്തിന് വില മൂന്നരലക്ഷം പൗണ്ട് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.