മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഉപനായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പോസിഷന്‍ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശര്‍മയെ ഓപ്പണറാക്കണോ അതോ അഞ്ചാം നമ്പറില്‍ ഇറക്കണമോയെന്ന ആലോചനയിലാണ് ടീം മാനേജ്മെന്റ്. സിഡ്നിയില്‍ ഈ മാസം ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
2019 ല്‍ ടെസ്റ്റ്് ക്രിക്കറ്റില്‍ ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ശര്‍മ മൂന്ന് ടെസ്റ്റില്‍ 529 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ച 212 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. വൈറ്റ്് ബോള്‍ ക്രിക്കറ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ പേരും പെരുമയും നേടിയ താരമാണ് രോഹിത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിതിന് വിദേശമണ്ണില്‍ ഏറെ തിളങ്ങാനായിട്ടില്ല.
ഇന്ത്യക്ക് പുറത്ത്് കളിച്ച പതിനെട്ട്് ടെസ്്റ്റുകളില്‍ 816 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറി പോലുമില്ല. രോഹിതിന്റെ ആറു ടെസ്റ്റ് സെഞ്ചുറികളും ഇന്ത്യയിലാണ് പിറന്നത്.
ഓസ്്ട്രേലിയയില്‍ അഞ്ചു ടെസ്റ്റ് കളിച്ചു. 279 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്കോര്‍ 63 നോട്ടൗട്ട്. ടെസ്റ്റിലെ ശരാശരി 31 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ട് ടെസ്റ്റിലും പരിക്ക് മൂലം രോഹിതിന് കളിക്കാനായില്ല. ഏഷ്യക്ക് പുറത്ത് ഇതുവരെ ടെസ്റ്റില്‍ ഓപ്പണറായിട്ടില്ല. ഈ സാഹചര്യത്തില്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന ഓസ്ട്രേലിയയിലെ പിച്ചില്‍ ശര്‍മയെ ഓപ്പണറാക്കിയാല്‍ വിജയിക്കുമോയെന്ന ആശങ്കയിലാണ് ടീം മാനേജ്മെന്റ്. ഓപ്പണറുടെ റോള്‍ ലഭിക്കുകയാണെങ്കില്‍ മായങ്ക് അഗര്‍വാളിന് പകരം രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. അഞ്ചാം സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെങ്കില്‍ ഹനുമ വിഹാരിക്ക് പകരം ടീമിലെത്തും.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ രോഹിത് ഡിസംബറിലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. പതിനാല് ദിവസത്തെ ക്വാറന്റൈനിനുശേഷം ടീമിനൊപ്പം ചേര്‍ന്നു . കഴിഞ്ഞ ദിവസം പൂജാരയ്ക്ക് പകരം ടീമിന്റെ ഉപനായകനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: