ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന് ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. കായിക രംഗത്ത്് നിന്ന് കുറച്ചുനാള്‍ വിട്ടുനില്ക്കുന്നതിനുവേണ്ടിയാണ് സ്റ്റെയ്ന് ഐപിഎല്‍ ഒഴിവാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ സ്റ്റെയ്ന് ,റോയല്‍ ചലേഞ്ചഴ്സ് ബെംഗളൂരുവുമായി കരാറുണ്ടാക്കിയിരുന്നു. കൊറോണ മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ യൂഎഇയിലാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനായി തന്റെ സേവനം ഉണ്ടാകില്ല. മറ്റ് ടീമുകള്‍ക്കായും കളിക്കില്ല. കുറച്ച് നാള് കായിക രംഗത്ത് നിന്ന് വിട്ടുനില്ക്കാനാഗ്രഹിക്കുന്നു. ഡെയ്ല്‍ സ്റ്റെയ്ന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: