മോഹന കണ്ണന്
ശിവാജി അവരെ ഭയപ്പെടുത്താന്‍ മൂന്നു തവണ പത്രം അയച്ചു. എന്നിട്ടും അവര്‍ കീഴടങ്ങിയില്ല. അവസാനം അവര്‍ ഇനിയും ദൂതനെ അയച്ചാല്‍ അവനെ ഖണ്ഡിച്ചു കളയുമെന്നു മറുപടിയും നല്കി. അവരോട് സംഘര്‍ഷം നടത്താന്‍ സമയമുണ്ടായിരുന്നില്ല. നഗരത്തിലുള്ള സമ്പത്ത് സംഭരിച്ച് ഭാണ്ഡങ്ങളാക്കുന്നതില് മുഴുകിയിരിക്കയാണിവിടെ.
രാവും പകലും സമ്പത്ത് പിടിച്ചെടുക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കയായിരുന്നു. പടമണ്ഡപത്തില് ധനരാശിയുടെ അടുത്ത് രാജേ ഇരിപ്പുണ്ടായിരുന്നു. രണ്ടുഭാഗത്തും അംഗരക്ഷകന്മാര് ഉണ്ടായിരുന്നു. അപ്പോള്‍ ഒരു പഠാന് യുവാവ് കോട്ടയില്‍നിന്നും ദൂതനായിവന്നു, മഹാരാജാവിനെ കാണാന്‍. ഖാന് ഏതാനും വ്യവസ്ഥയുമായി എന്നെ അയച്ചിരിക്കയാണെന്നു പറഞ്ഞു. അതിനുത്തരമായി ശിവാജിരാജേ-താങ്കളുടെ ഖാന് സ്ത്രീയെപ്പോലെ കോട്ടയ്ക്കകത്ത് കയറി ഒളിച്ച് നിയമാവലി അയക്കുകയാണോ, ഞങ്ങള്‍ സ്ത്രീകളെന്നാണോ കരുതിയത്. ഉടന്‍ ദൂതന്-അല്ല എനിക്ക് ചിലതുകൂടി പറയാനുണ്ട് എന്ന് പറഞ്ഞ് ഒളിച്ചുവച്ചിരുന്ന ചുരികയെടുത്ത് ശിവാജിയുടെ മുകളിലേക്കെടുത്തു ചാടി. ഇയാളുടെ ചുരിക രാജേയുടെ നെഞ്ചില്‍ തട്ടുന്നതിനു മുന്‍പ് രക്ഷകഭടന്‍ വാളുകൊണ്ട് വെട്ടി. രക്ഷകഭടന്റെ വെട്ടുകൊണ്ട് കൊലയാളിയുടെ കൈയില്‍നിന്നും ചുരിക ദൂരെ തെറിച്ചു. പഠാണ്‍ യുവാവിന്റെ ശരീരം രാജേയുടെ ശരീരത്തില്‍ പതിച്ചു, ശരീരം മുഴുവന്‍ രക്തത്താല്‍ കുതിര്‍ന്നു. അടുത്ത നിമിഷം മറാഠകളുടെ വാളുകൊണ്ട് ആ ദൂതന്റെ ശരീരം ആറായി ഖണ്ഡിക്കപ്പെട്ടു.
ഈ വിശ്വാസവഞ്ചനയാല്‍ സ്വരാജ്യത്തിന്റെ സൈനികര്‍ ക്രുദ്ധരായി. അത് സ്വാഭാവികമാണല്ലോ? ബന്ധനസ്ഥരാക്കപ്പെട്ടവരുടെ കൈകാലുകളും തലയും ഖണ്ഡിക്കാന്‍ ആരംഭിച്ചു, ശിവാജി ഇടപെട്ട് വിലക്കി. ആന്റണി സ്മിത്ത് എന്നു പേരായ ഒരു ഇംഗ്ലീഷുകാരനുണ്ടായിരുന്നു ബന്ധനത്തില്‍, ഇംഗ്ലീഷുകാര്‍ കരം കൊടുക്കാത്തതിനാല്‍ ആന്റണി സ്മിത്തിന്റെ കൈവെട്ടാന്‍ ആജ്ഞകൊടുത്തു. അത് കേട്ട സ്മിത്ത് കൈവെട്ടുന്നതിനു പകരം ശിരഛേദം ചെയ്യൂ എന്ന് ആവശ്യപ്പെട്ടു. അയാളുടെ ധൈര്യം കണ്ട ശിവാജി അയാളില്‍നിന്നും 350 സ്വര്‍ണനാണയം വാങ്ങി വിട്ടയച്ചു. സൈന്യത്തിന്റെ കോപാഗ്നിയില്‍ മുഴുവന്‍ നഗരവും കത്തിയമര്‍ന്നു.
ദില്ലിയിലെ രാക്ഷസന്റെ സുവര്‍ണ നഗരി നാലു ദിവസം, ലങ്കാദഹനം പോലെ ചുട്ടുചാമ്പലാക്കി. സ്വരാജ്യത്തിന്റെ യജ്ഞേശ്വരന്‍ വളരെ നാളുകള്‍ക്കുശേഷം അതിന്റെ വിശപ്പടക്കുകയായിരുന്നു. നഗരത്തില്‍ മുപ്പതിനായിരം വീടുകള്‍ കത്തിക്കൊണ്ടിരുന്നു ആ പ്രളയാഗ്നിയുടെ ചുമന്ന പ്രതിബിംബംകൊണ്ട് പടിഞ്ഞാറന്‍ കടല്‍ ചുമന്നു.
നാലാം ദിവസം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചന വന്നു. മഹബത്ഖാന്‍ വലിയ സൈന്യവുമായി സൂറത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു. ഉടനെ ശിവാജി തന്റെ സൈന്യത്തിന് തിരിച്ചുപോകാന്‍ ആജ്ഞ കൊടുത്തു. ഏകദേശം മൂവായിരം ബന്ധങ്ങളിലായി ധനരാശി ബന്ധിച്ച്. ആ ബന്ധങ്ങള്‍ വഹിച്ചുകൊണ്ട് കുതിരകള്‍ സ്വരാജ്യത്തിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: