പാര്‍വതീദേവിയെ സ്തുതിക്കുന്ന ശ്ലോകമാണിത് :
ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി നിന്
ചെഞ്ചൊടിക്കും, ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും, വിരുതിനു-
മിരുളിന്‍ പേര് മുടിക്കും, മുടിക്കും
അത്താടിക്കും, തടിക്കും രുചിയുടെ ലഹരി-
ക്കുത്തടിക്കും, തടിക്കും
നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാ-
നായ് മടിക്കും, മടിക്കും
(ശീവൊള്ളി)
അര്‍ത്ഥം :
(ഹേ) ഭുവനജനനീ, (അല്ലയോ) ലോകമാതാവേ,
ഭക്തര്‍ക്കിഷ്ടം കൊടുക്കും നിന്- ഭക്തരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന അവിടുത്തെ,ചെഞ്ചൊടിക്കും- ചെമന്നു തുടുത്ത ചുണ്ടുകള്‍ക്കും,ചൊടിക്കും ദൈത്യന്മാരെപ്പൊടിക്കും വിരുതിനും- ക്ഷോഭിച്ചുവരുന്ന അസുരന്മാരെ നശിപ്പിക്കുന്ന വിരുതിനും, ഇരുളിന് പേര് മുടിക്കും മുടിക്കും- ഇരുട്ടിന്റെ പേരു തന്നെ ഇല്ലാതാക്കുന്ന തലമുടിക്കും, (കറുത്തിരുണ്ട ഇടതൂര്‍ന്ന തലമുടി എന്നര്‍ത്ഥം)
അത്താടിക്കും- താടിക്കും- താടി എന്നാല്‍ ഇവിടെ മുഖം എന്നര്‍ത്ഥം തടിക്കും രുചിയുടെ- രുചി എന്നാല്‍ ഭംഗി;തടിക്കും രുചി എന്നാല്‍ അതീവ ഭംഗി. ഭംഗിയുടെ, ലഹരിക്കൂത്തടിക്കും തടിക്കും ലഹരി തിരതള്ളുന്നതായ തടിക്കും തടിക്കും എന്നാല്‍ ഇവിടെ ദേഹത്തിനും എന്നര്‍ത്ഥം.
ഗണപതി വിടുവാനായ് മടിക്കും മടിക്കും- ഗണപതി എഴുന്നേറ്റു പോകാന്‍ മടിക്കുന്ന മടിക്കും (മടിത്തട്ടിനും) അടിക്കും നിത്യം കൂപ്പാം- അവിടുത്തെ പാദങ്ങളിലും എന്നും കൈകൂപ്പാം. അടി എന്നാല്‍ പാദം.
അല്ലയോ ലോകമാതാവേ, ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന അവിടുത്തെ ചെമന്നു തുടുത്ത ചുണ്ടുകള്‍ക്കും, ക്ഷോഭിച്ചു വരുന്ന അസുരന്മാരെ നശിപ്പിക്കുന്ന വിരുതിനും, ഇരുട്ടിനെ വെല്ലുന്ന ഇടതൂര്‍ന്ന തലമുടിക്കും,ഭംഗി തിരയടിക്കുന്ന ശരീരത്തിനും, ഗണപതി എഴുന്നേറ്റു പോകാന്‍ മടിക്കുന്ന മടിത്തട്ടിനും, അവിടുത്തെ പാദങ്ങളിലും ഞാന്‍ എന്നും നമസ്കരിക്കുന്നു.
പദങ്ങള്‍ കൊണ്ടുള്ള ഒരു ‘കസര്ത്താ’ണ് ഈ ശ്ലോകം.
ശരിയായി അര്‍ത്ഥം മനസ്സിലാക്കി, പദം മുറിച്ചു ചൊല്ലിയാല്‍, അതീവ ഹൃദ്യമാണുതാനും. പരിശ്രമിച്ചു നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: