കാസര്‍കോട്: കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചിറ്റാരിക്കല്‍ സെന്റ് തോമസ് എല്‍.പി സ്കൂളില്‍ നടന്ന കാസര്‍കോട് ജില്ല കളരിപ്പയറ്റ് മത്സരത്തില്‍ 450 തില്‍ പരം കുട്ടികളെ ഉള്പ്പെടുത്താതെയിരുന്നതുമായി ബന്ധപ്പെട്ട് നല്കിയ പരാതിക്ക് കേരള സ്പോര്‍ട്ട്സ് കൗണ്‍സിലിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കാസര്‍കോട് ജില്ല കളരിപ്പയറ്റ് അസോസിയേഷന് സെക്രട്ടറിക്ക് സ്പോര്‍ട്ട്സ് ആക്റ്റ് പ്രകാരമുള്ള യോഗ്യത ഇല്ലെന്നും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ല എന്നും ജില്ല സ്പോര്‍ട്ട്സ് കൗണ്‍സിന്റെ അന്വേഷണ കമ്മീഷന് കണ്ടെത്തി അസോസിയേഷന് പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ അംഗികാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷനില്‍ കേരളത്തിലെ പ്രമുഖമായ പല കളരികളും പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയവര്‍ പോലുമില്ല എന്നത് ഏറെ കൗതുകമുണര്‍ത്തുന്നു. കളരിപ്പയറ്റിന്റെ വളര്‍ച്ചക്ക് എറെ സംഭാവനകള്‍ നല്കിയവരും സംഘടനക്ക് പുറത്താണ്.
ഖോലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തി പ്രോത്സാഹനങ്ങള്‍ നല്കി വരുമ്പോള്‍ ആണ് വളരെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് എന്നതും വസ്തുതയാണ്. ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കള്‍ നല്കിയ പരാതിയിലാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: