തൃശൂര്‍: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി 59048 കോടി രൂപായുടെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അനുവദിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആദരവ് അറിയിച്ച് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഇന്ന് മുതല്‍ 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കും. പട്ടികജാതി സാമുദായിക സംഘടനകളിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിക്കും.
10 മുതല്‍ 20 വരെ നിയോജകമണ്ഡലം സമിതികളുടെ നേതൃത്വത്തിലും 20 മുതല്‍ 30 വരെ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് അനുമോദന സഭകള്‍ സംഘടിപ്പിക്കുന്നത്. പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് ലാല്‍സിംഗ് ആര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്കായി 59048 കോടി രൂപായാണ് വിഹിതമായി മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കിയുള്ള തുക സംസ്ഥാന സര്‍ക്കാരുമാണ് ചെലവഴിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കും. 1.36 കോടിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ പ്രയോജനം ലഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക സഹായം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ഡി.ബി.ടി മുഖേന എത്തും. ഈ പദ്ധതി മുഖേന കേരളത്തിലെ പട്ടികജാതി വാഭാഗത്തില്പ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായകമാകുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: