തൃശൂര്‍: മാസ്കിട്ട്, സോപ്പിട്ട്, കൈ കഴുകി ഒരു ബഞ്ചകലത്തില്‍ ഇരുന്ന് അവര്‍ പഠനം ആരംഭിച്ചു. ചേര്‍ന്നിരിക്കാന്‍ സാധിച്ചില്ലെങ്കിലും ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഓരോരുത്തരും. ഇങ്ങനെയൊരു അധ്യയന കാലം ഒരു വിദ്യാര്‍ത്ഥിയും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന സ്കൂളുകള്‍ 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനായാണ് തുറന്നത്.
പ്രത്യേക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികള്‍ ക്ലാസുകളില്‍ എത്തിയത്. ഒരു ബെഞ്ചില്‍ ഒരാള്‍ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത്. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.ഇടവേളകള്‍ക്ക് പോലും പുറത്ത് വിടാതെ ഓരോ നിമിഷവും പരീക്ഷക്കുള്ള ഉത്തരങ്ങള്‍ പഠിച്ചു തീര്‍ക്കുന്നതിനൊപ്പം വൈറസിനെ സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി നിര്‍ത്താനും ശ്രദ്ധിക്കണം. രാവിലെയും ഉച്ചയ്ക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകള്‍. എത്താന്‍ സാധിക്കാത്ത കുട്ടികള്‍ പതിവ് പോലെ ഓണ്‍ലൈനായി ക്ലാസുകളിലിരുന്ന് പഠനം തുടര്‍ന്നു.
10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിനും ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാ പരീക്ഷകള്‍ക്കും ജനുവരി ഒന്നു മുതലുള്ള അധ്യയന കാലം ഉപയോഗിക്കും.മാസങ്ങളോളം അടച്ചിട്ടതിനാല്‍ വിദ്യാലയങ്ങളെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. സ്കൂളും പരിസരവും, ടോയ്ലറ്റ്, ക്ലാസ്സ് മുറികള്‍, വാട്ടര്‍ ടാപ്പ്, കിണര്‍ എന്നിവ അണു നശീകരണം നടത്തി. ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. പത്ത്, പ്ലസ് ടു തലത്തില്‍ 300 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ 50 ശതമാനം കുട്ടികള്‍ക്ക് പ്രവേശിക്കാം. അതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്കൂളുകളില്‍ 25 ശതമാനമാണ് പ്രവേശന മാനദണ്ഡം. 3 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്ലാസുകള്‍ നടത്തും.
കുട്ടികള്‍ തമ്മില്‍ രï് മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. കോവിഡ് രോഗബാധിതര്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ക്വാറന്റീനില്‍ ഉള്ളവര്‍ എന്നിവര്‍ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഹാജരാകാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അധ്യാപകര്‍ക്കും ഇത് ബാധകമാണ്. സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സ്കൂളുകളിലും കോവിഡ് സെല്ലുകളും രൂപീകരിച്ചു കഴിഞ്ഞു.ജനുവരി 15 നകം പത്താം ക്ലാസിന്റയും ജനുവരി 30 ന് 12-ാം ക്ലാസിന്റയും ഡിജിറ്റല്‍ ക്ലാസുകളുടെ പൂര്‍ത്തീകരണം സാധ്യമാകുന്ന വിധമാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഡിജിറ്റല്‍ പഠനത്തെ ആസ്പദമാക്കി റിവിഷന്‍ ക്ലാസുകളും ഇതോടൊപ്പം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: